Katha parayaamen katha

കഥ പറയാമെന്‍ കഥ
Work
Year
Language

കഥപറയാമെന്‍ കഥപറയാം
കണ്ണീരിലെഴുതിയ കഥപറയാം

കാലക്കടലിന്‍ തീരത്തിലൊരുനാള്‍
കളിയാടീയിരുഹൃദയങ്ങള്‍
മധുരിതജീവിതാശകളാലേ
മണ്‍കോട്ടകെട്ടി ഹൃദയങ്ങള്‍ (2)

കണ്ണീര്‍കുടിച്ചാല്‍ കൊതിതീരാത്തൊരു
ദുര്‍വിധിയൊരുനാളിതുകണ്ടു
തകര്‍ന്നു കോട്ടകള്‍ തകര്‍ന്നു സര്‍വ്വം
തള്ളിവരും കടല്‍ത്തിരയാലെ(2)

വേര്‍പിരിഞ്ഞുപോയുടലുകള്‍ രണ്ടും
വേദനതന്നുടെ പ്രളയത്തില്‍
തേങ്ങുക തേങ്ങുക തെക്കന്‍ കാറ്റേ
തേങ്ങുക നീയെന്‍ പൂമ്പാറ്റേ(2)

kathabaṟayāmĕn kathabaṟayāṁ
kaṇṇīrilĕḻudiya kathabaṟayāṁ

kālakkaḍalin dīrattilŏrunāḽ
kaḽiyāḍīyiruhṛdayaṅṅaḽ
madhuridajīvidāśagaḽāle
maṇgoṭṭagĕṭṭi hṛdayaṅṅaḽ (2)

kaṇṇīrguḍiccāl kŏdidīrāttŏru
durvidhiyŏrunāḽidugaṇḍu
tagarnnu koṭṭagaḽ tagarnnu sarvvaṁ
taḽḽivaruṁ kaḍalttirayālĕ(2)

verbiriññuboyuḍalugaḽ raṇḍuṁ
vedanadannuḍĕ praḽayattil
teṅṅuga teṅṅuga tĕkkan kāṭre
teṅṅuga nīyĕn pūmbāṭre(2)