Katha paranyanyauranniya

കഥ പറഞ്ഞുറങ്ങിയ
Year
Language

കഥ പറഞ്ഞുറങ്ങിയ കാനന കുയിലേ പാട്ടു മറന്നൊരീ
നൊമ്പരക്കിളിക്കൊരു ഗാനം പകര്‍ന്നു തരൂ... (കഥ പറഞ്ഞു ..)
തകര്‍ന്ന നെഞ്ചിന്‍ മുരളിയുമായൊരു താരാട്ടു പാടിത്തരൂ
കഥ പറഞ്ഞുറങ്ങിയ കാനന കുയിലേ

നിര്‍നിദ്രമായ നിശീഥിനിയില്‍ നീല നിലാവും ചെന്തീയായ്‌ (2)
നക്ഷത്ര ദീപങ്ങള്‍ കൊളുത്തീ വാനം (2)
വെറുതെ കാത്തിരിക്കും, എന്നെന്നും വെറുതെ കാത്തിരിക്കും

കഥ പറഞ്ഞുറങ്ങിയ കാനന കുയിലേ പാട്ടു മറന്നൊരീ
നൊമ്പരക്കിളിക്കൊരു ഗാനം പകര്‍ന്നു തരൂ...

കാതരമായ കിനാവുകളില്‍ നീറി മയങ്ങും കണ്മണിയെ
കേഴുന്നൊരീ കാറ്റിന്‍ സാന്ത്വനം പോലെ (2)
അകലെ ഉണര്‍ന്നിരിക്കും, നിന്നമ്മ നോയമ്പും നോറ്റിരിക്കും
രാരീരോ രാരാരോ (4)

കഥ പറഞ്ഞുറങ്ങിയ കാനന കുയിലേ പാട്ടു മറന്നൊരീ
നൊമ്പരക്കിളിക്കൊരു ഗാനം പകര്‍ന്നു തരൂ...
തകര്‍ന്ന നെഞ്ചിന്‍ മുരളിയുമായൊരു താരാട്ടു പാടിത്തരൂ

katha paṟaññuṟaṅṅiya kānana kuyile pāṭṭu maṟannŏrī
nŏmbarakkiḽikkŏru gānaṁ pagarnnu tarū... (katha paṟaññu ..)
tagarnna nĕñjin muraḽiyumāyŏru tārāṭṭu pāḍittarū
katha paṟaññuṟaṅṅiya kānana kuyile

nirnidramāya niśīthiniyil nīla nilāvuṁ sĕndīyāy‌ (2)
nakṣatra dībaṅṅaḽ kŏḽuttī vānaṁ (2)
vĕṟudĕ kāttirikkuṁ, ĕnnĕnnuṁ vĕṟudĕ kāttirikkuṁ

katha paṟaññuṟaṅṅiya kānana kuyile pāṭṭu maṟannŏrī
nŏmbarakkiḽikkŏru gānaṁ pagarnnu tarū...

kādaramāya kināvugaḽil nīṟi mayaṅṅuṁ kaṇmaṇiyĕ
keḻunnŏrī kāṭrin sāndvanaṁ polĕ (2)
agalĕ uṇarnnirikkuṁ, ninnamma noyambuṁ noṭririkkuṁ
rārīro rārāro (4)

katha paṟaññuṟaṅṅiya kānana kuyile pāṭṭu maṟannŏrī
nŏmbarakkiḽikkŏru gānaṁ pagarnnu tarū...
tagarnna nĕñjin muraḽiyumāyŏru tārāṭṭu pāḍittarū