പൂങ്കാറ്റേ...നീർമണിക്കാറ്റേ...
കസ്തൂരി വാകപ്പൂങ്കാറ്റേ
കാറ്റേ നീർമണിക്കാറ്റേ
തളിരിടുമീ ലതാങ്കണത്തിൽ
വരുമോ..വരുമോ..വരുമോ..(കസ്തൂരി)
കർപ്പൂര കുന്നിൻ ചെരുവിൽ...ഓ..
കള നൂപുരശിഞ്ജിതമോടെ...ഓ..
വരുമിവളെ സ്വീകരിക്കാൻ വഴി നിറയെ പട്ടു വിരിക്കൂ
വിരിക്കൂ വിരിക്കൂ പട്ടു വിരിക്കൂ (കസ്തൂരി)
മന്ദാര പൂ വാരിത്തൂകി...ഓ..
മലരമ്പനു കൈ കുഴയുമ്പോൾ..ഓ..ഓ..
പ്രിയതമയെ പുണർന്നുറങ്ങാൻ
പുതിയൊരു പൊൻ മെത്ത വിരിക്കൂ
വിരിക്കൂ..വിരിക്കൂ..മെത്ത വിരിക്കൂ (കസ്തൂരി)