കസ്തുരി പൊട്ടുമാഞ്ഞു.. നിന്റെ കാർക്കൂന്തൽ കെട്ടഴിഞ്ഞു..
കല്യാണ സൗഗന്ധികപ്പു പൊഴിഞ്ഞു...
കസ്തുരി പൊട്ടുമാഞ്ഞു..
കണ്ണാടി കവിളെന്തെ ചുവന്നു നിന്റെ
കണ്മഷി എന്തിവിടെ പരന്നു
ചുണ്ടിലെങ്ങിനെ ചോര പൊടിഞ്ഞു
സുന്ദര വദനം വിയർപ്പു നിറഞ്ഞു...
പറയൂല്ല ഞാൻ പറയൂല്ല...
കൈവള എന്തുകൊണ്ടാണുടഞ്ഞു
നിന്റെ കാശ്മീര പട്ടു സാരിയുലഞ്ഞു..
കള്ള പുഞ്ചിരി വന്നു തടഞ്ഞു..
കണ്ണുകളെന്തെ പാതിയടഞ്ഞു...
കരളും കരളുമൊന്നായി ഉറഞ്ഞു..
പിന്നെ കൈയും മെയ്യും തമ്മിൽ പിണഞ്ഞു..
മലർശരൻ ആവനാഴി ഒഴിഞ്ഞു...
നമ്മൾ മധുവിധു രാത്രി എന്തെന്നറിഞ്ഞു...