Kastoorimaaninre toli

കസ്തൂരിമാനിന്റെ തോഴി
Year
Language

കസ്തൂരിമാനിന്റെ തോഴീ
കനകക്കിനാവിന്റെ റാണീ
കസ്തൂരിമാനിന്റെ തോഴീ
കനകക്കിനാവിന്റെ റാണീ
കഥപറയും നിന്‍ കണ്ണില്‍ വിടരും
കവിത വായിച്ചു നോക്കി
പ്രേമകവിത വായിച്ചു നോക്കി

മധുരക്കിനാവിന്റെ തേരില്‍
മണിവില്ലുമായ് വന്ന ദേവാ
മധുരക്കിനാവിന്റെ തേരില്‍
മണിവില്ലുമായ് വന്ന ദേവാ
നഖമുനയാല്‍ എന്‍ നെഞ്ചില്‍നെയ്ത
കവിത വായിച്ചു നോക്കി
പ്രേമകവിത വായിച്ചു നോക്കി
കസ്തൂരിമാനിന്റെ തോഴീ
ഓ...കനകക്കിനാവിന്റെ റാണീ

അനുരാഗലേഖനമെഴുതും വിരലിന്റെ
തഴുകല്‍ ഏല്‍ക്കുന്ന നേരം
അകതാരില്‍ ആനന്ദം പകരുമീ രൂപം
കൊതിതീരെ കാണുവാന്‍ മോഹം....(ആ..ആ..അനുരാഗ..)
മോഹം..മോഹം..നിന്നെ മാറോടുചേര്‍ക്കുവാന്‍ മോഹം
നിന്നെ മാറോടുചേര്‍ക്കുവാന്‍ മോഹം
മധുരക്കിനാവിന്റെ തേരില്‍
മണിവില്ലുമായ് വന്ന ദേവാ

ഋതുരാജപുഷ്പങ്ങളരുളും സൌരഭ്യം
കരളില്‍ നിറയ്ക്കുന്ന കാലം
അരുണനു കിരണങ്ങള്‍ നല്‍കുമീ കവിളില്‍
ഒരു മുദ്ര ചാര്‍ത്തുവാന്‍ മോഹം..(ഓ..ഋതുരാജ...)
മോഹം..മോഹം...എന്നും ഇതുപോലെ നില്‍ക്കുവാന്‍ മോഹം
എന്നും ഇതുപോലെ നില്‍ക്കുവാന്‍ മോഹം...

(കസ്തൂരിമാനിന്റെ തോഴീ....)

kastūrimāninṟĕ toḻī
kanagakkināvinṟĕ ṟāṇī
kastūrimāninṟĕ toḻī
kanagakkināvinṟĕ ṟāṇī
kathabaṟayuṁ nin kaṇṇil viḍaruṁ
kavida vāyiccu nokki
premagavida vāyiccu nokki

madhurakkināvinṟĕ teril
maṇivillumāy vanna devā
madhurakkināvinṟĕ teril
maṇivillumāy vanna devā
nakhamunayāl ĕn nĕñjilnĕyda
kavida vāyiccu nokki
premagavida vāyiccu nokki
kastūrimāninṟĕ toḻī
o...kanagakkināvinṟĕ ṟāṇī

anurāgalekhanamĕḻuduṁ viralinṟĕ
taḻugal elkkunna neraṁ
agadāril ānandaṁ pagarumī rūbaṁ
kŏdidīrĕ kāṇuvān mohaṁ....(ā..ā..anurāga..)
mohaṁ..mohaṁ..ninnĕ māṟoḍuserkkuvān mohaṁ
ninnĕ māṟoḍuserkkuvān mohaṁ
madhurakkināvinṟĕ teril
maṇivillumāy vanna devā

ṛturājabuṣpaṅṅaḽaruḽuṁ saൌrabhyaṁ
karaḽil niṟaykkunna kālaṁ
aruṇanu kiraṇaṅṅaḽ nalgumī kaviḽil
ŏru mudra sārttuvān mohaṁ..(o..ṛturāja...)
mohaṁ..mohaṁ...ĕnnuṁ idubolĕ nilkkuvān mohaṁ
ĕnnuṁ idubolĕ nilkkuvān mohaṁ...

(kastūrimāninṟĕ toḻī....)