Karutta tonikkaaraa

കറുത്ത തോണിക്കാരാ
Year
Language

കറുത്തതോണിക്കാരാ....
കടത്തുതോണിക്കാരാ...
മാനമിരുണ്ടു മനസ്സിരുണ്ടു
മറുകരയാരുകണ്ടൂ മറുകരയാരുകണ്ടൂ!

വിടര്‍ന്നപൂവിതു കൊഴിയും മുന്‍പേ
ദിനാന്തമണയും മുന്‍പേ
ഇനിയൊരീരടികൂടിപ്പാടാന്‍
കൊതിപ്പൂ ഹൃദയദലങ്ങള്‍

ഇതാണിതാണെന്‍ യാത്രാഗാനം
ഇതിനിനിയില്ലവസാനം
വിരാമതിലകം ചാര്‍ത്തരുതാരും
വരുമീവഴി ഞാനെന്നും...

kaṟuttadoṇikkārā....
kaḍattudoṇikkārā...
mānamiruṇḍu manassiruṇḍu
maṟugarayārugaṇḍū maṟugarayārugaṇḍū!

viḍarnnabūvidu kŏḻiyuṁ munpe
dināndamaṇayuṁ munpe
iniyŏrīraḍigūḍippāḍān
kŏdippū hṛdayadalaṅṅaḽ

idāṇidāṇĕn yātrāgānaṁ
idininiyillavasānaṁ
virāmadilagaṁ sārttarudāruṁ
varumīvaḻi ñānĕnnuṁ...