Karutta sooryanudiccu

കറുത്ത സൂര്യനുദിച്ചു
Work
Year
Language

കറുത്ത സൂര്യനുദിച്ചു
കടലില്‍ വീഞ്ഞു തിളച്ചു
മഞ്ഞിന്റെ മുടി നരച്ചു - മലയില്‍
കഞ്ചാവു പുക പരന്നു
കറുത്ത സൂര്യനുദിച്ചു

തിങ്കള്‍ക്കല മാനത്തു വീണൊരു
തണുത്ത ചപ്പാത്തിക്കഷണം
അതു തിന്നാനെന്‍ വിശപ്പു വീണ്ടും കൈ നീട്ടുന്നു
എവിടേ- ഞാനെവിടേ
അയ്യയ്യോ ! ഒരു ചാരായക്കുപ്പിയില്‍
ഞാന്‍ മരിച്ചു പോയോ - മുങ്ങി മരിച്ചു പോയോ
ഈ സമയത്തിന്നലെ ഞാനുണ്ടായിരുന്നു- ഇന്നോ
ഇന്നു ഞാനെന്നെ തിരയുന്നു തിരയുന്നു - തിരയുന്നു ( കറുത്ത )

ഞാനീ കടലോരത്തടിഞ്ഞൊരു
മരിച്ച ശംഖിന്റെ മകുടം
അതെടുത്തൂതാനെന്‍ തളര്‍ന്ന മൌനം കൈനീട്ടുന്നു
എവിടേ ഞാനെവിടേ
അയ്യയ്യോ ! ഒരു കഞ്ചാവിന്‍ തിരയില്‍
ഞാനൊലിച്ചു പോയോ - മുങ്ങി ഒലിച്ചു പോയോ
ഈ സന്ധ്യക്കിന്നലെ ഞാനുണ്ടായിരുന്നു- ഇന്നോ
ഇന്നു ഞാനെന്നെ തിരയുന്നു തിരയുന്നു തിരയുന്നു
കറുത്ത സൂര്യനുദിച്ചു.

kaṟutta sūryanudiccu
kaḍalil vīññu tiḽaccu
maññinṟĕ muḍi naraccu - malayil
kañjāvu puga parannu
kaṟutta sūryanudiccu

tiṅgaḽkkala mānattu vīṇŏru
taṇutta sappāttikkaṣaṇaṁ
adu tinnānĕn viśappu vīṇḍuṁ kai nīṭṭunnu
ĕviḍe- ñānĕviḍe
ayyayyo ! ŏru sārāyakkuppiyil
ñān mariccu poyo - muṅṅi mariccu poyo
ī samayattinnalĕ ñānuṇḍāyirunnu- inno
innu ñānĕnnĕ tirayunnu tirayunnu - tirayunnu ( kaṟutta )

ñānī kaḍalorattaḍiññŏru
maricca śaṁkhinṟĕ maguḍaṁ
adĕḍuttūdānĕn daḽarnna maൌnaṁ kainīṭṭunnu
ĕviḍe ñānĕviḍe
ayyayyo ! ŏru kañjāvin dirayil
ñānŏliccu poyo - muṅṅi ŏliccu poyo
ī sandhyakkinnalĕ ñānuṇḍāyirunnu- inno
innu ñānĕnnĕ tirayunnu tirayunnu tirayunnu
kaṟutta sūryanudiccu.