Karutta penne

കറുത്ത പെണ്ണേ
Year
Language

കറുത്തപെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ
വരുത്തപ്പെട്ടേന്‍ ഞാനൊരു വണ്ടായ് ചമഞ്ഞേനെടീ
തുടിച്ചുതുള്ളും മനസ്സിന്നുള്ളില്‍
തനിച്ചു നിന്നെ ഞാന്‍ നിനച്ചിരിപ്പുണ്ടേ

(കറുത്തപെണ്ണേ)

ചാന്തണിച്ചിങ്കാരി ചിപ്പിവളക്കിന്നാരി
നീയെന്നെയെങ്ങനെ സ്വന്തമാക്കി
മാമലക്കോലോത്തെ തേവരെക്കണ്ടപ്പോ
മന്ത്രമൊന്നെന്‍ കാതില്‍ ചൊല്ലിത്തന്നേ
കൊഞ്ചെടി പെണ്ണേ മറിമാന്‍‌കണ്ണേ
കാമന്‍ മീട്ടും മായാവീണേ
തുള്ളിത്തുളുമ്പുമെന്നുള്ളില്‍‌ക്കരംകൊണ്ട്
നുള്ളിക്കൊതിപ്പിയ്ക്ക് പയ്യെപ്പയ്യെ
ചിക്കം ചിലമ്പുന്ന തങ്കച്ചിലമ്പിട്ട്
തെന്നിത്തുടിയ്ക്കടീ കള്ളിപ്പെണ്ണേ

(കറുത്തപെണ്ണേ)

താടയില്‍‌പ്പൊട്ടിട്ട് തങ്കനിറക്കൊമ്പാട്ടി
പൂമണിക്കാളയായ് നീ പായുമ്പോള്‍
കാറണിച്ചാന്തിട്ട് കല്ലുമണിക്കാപ്പിട്ട്
പാടിപ്പറന്നു നീ പോരുന്നുണ്ടോ
കൂടെയുറങ്ങാന്‍ കൊതിയാവുന്നു
നെഞ്ഞില്‍ മഞ്ഞിന്‍ കുളിരൂറുന്നു
നില്ലെടി നില്ലെടി നില്ലെടി നിന്നുടെ
കുഞ്ഞിക്കുറുമ്പൊന്നു കാണട്ടെ ഞാന്‍
മഞ്ഞക്കുരുക്കുത്തിക്കുന്നും കടന്നിട്ട്
മിന്നിപ്പൊലിഞ്ഞല്ലോ പൂനിലാവ്

(കറുത്തപെണ്ണേ)

kaṟuttabĕṇṇe ninnĕ kāṇāññiṭṭŏrunāḽuṇḍe
varuttappĕṭṭen ñānŏru vaṇḍāy samaññenĕḍī
tuḍiccuduḽḽuṁ manassinnuḽḽil
taniccu ninnĕ ñān ninaccirippuṇḍe

(kaṟuttabĕṇṇe)

sāndaṇicciṅgāri sippivaḽakkinnāri
nīyĕnnĕyĕṅṅanĕ svandamākki
māmalakkolottĕ tevarĕkkaṇḍappo
mandramŏnnĕn kādil sŏllittanne
kŏñjĕḍi pĕṇṇe maṟimān‌kaṇṇe
kāman mīṭṭuṁ māyāvīṇe
tuḽḽittuḽumbumĕnnuḽḽil‌kkaraṁkŏṇḍ
nuḽḽikkŏdippiykk payyĕppayyĕ
sikkaṁ silambunna taṅgaccilambiṭṭ
tĕnnittuḍiykkaḍī kaḽḽippĕṇṇe

(kaṟuttabĕṇṇe)

tāḍayil‌ppŏṭṭiṭṭ taṅganiṟakkŏmbāṭṭi
pūmaṇikkāḽayāy nī pāyumboḽ
kāṟaṇiccāndiṭṭ kallumaṇikkāppiṭṭ
pāḍippaṟannu nī porunnuṇḍo
kūḍĕyuṟaṅṅān kŏdiyāvunnu
nĕññil maññin kuḽirūṟunnu
nillĕḍi nillĕḍi nillĕḍi ninnuḍĕ
kuññikkuṟumbŏnnu kāṇaṭṭĕ ñān
maññakkurukkuttikkunnuṁ kaḍanniṭṭ
minnippŏliññallo pūnilāv

(kaṟuttabĕṇṇe)