Karunaagaranaam

കരുണാകരനാം
Year
Language

കരുണാകരനാം ലോകപിതാവേ
കനിവിന്‍ ഉറവിടമേ
തിരുകൃപയാലീ പനിനീര്‍വനിയില്‍
കുരുവികളായ് ഞങ്ങള്‍
(കരുണാകരനാം )

അന്നന്നത്തേക്കപ്പവുമന്നവും അവിടുന്നരുളേണം.
അറിവിന്നമൃതം അനുദിനമെന്നില്‍
നിറയെപ്പകരേണം
അറിവിന്നമൃതം അനുദിനമെന്നില്‍
നിറയെപ്പകരേണം
(കരുണാകരനാം )

നിത്യം കൃപയാല്‍ ഞങ്ങടെ ചുണ്ടുകള്‍
സത്യം പറയേണം
നിത്യം നിന്നുടെ കനിവാല്‍ കണ്ണുകള്‍
വെട്ടം കാണേണം
നിത്യം നിന്നുടെ കനിവാല്‍ കണ്ണുകള്‍
വെട്ടം കാണേണം
(കരുണാകരനാം )

പാപച്ചളിയില്‍ മാനവപാദം
പതറാതടി വെയ്ക്കാന്‍
പരമപിതാവേ നീ കനിയേണം
പറുദീസാ നാഥാ...
(കരുണാകരനാം )

karuṇāgaranāṁ logabidāve
kanivin uṟaviḍame
tirukṛpayālī paninīrvaniyil
kuruvigaḽāy ñaṅṅaḽ
(karuṇāgaranāṁ )

annannattekkappavumannavuṁ aviḍunnaruḽeṇaṁ.
aṟivinnamṛtaṁ anudinamĕnnil
niṟayĕppagareṇaṁ
aṟivinnamṛtaṁ anudinamĕnnil
niṟayĕppagareṇaṁ
(karuṇāgaranāṁ )

nityaṁ kṛpayāl ñaṅṅaḍĕ suṇḍugaḽ
satyaṁ paṟayeṇaṁ
nityaṁ ninnuḍĕ kanivāl kaṇṇugaḽ
vĕṭṭaṁ kāṇeṇaṁ
nityaṁ ninnuḍĕ kanivāl kaṇṇugaḽ
vĕṭṭaṁ kāṇeṇaṁ
(karuṇāgaranāṁ )

pābaccaḽiyil mānavabādaṁ
padaṟādaḍi vĕykkān
paramabidāve nī kaniyeṇaṁ
paṟudīsā nāthā...
(karuṇāgaranāṁ )