Karuna seyvaan endu taamasam krsnaa

കരുണ ചെയ്‌വാൻ എന്തു താമസം കൃഷ്ണാ
Year
Language

കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ
കഴലിണ കൈതൊഴുന്നേന്‍...(കരുണ)

ശരണാഗതന്മാര്‍ക്കിഷ്ട വരദാനം ചെയ്തു ചെമ്മേ
ഗുരുവായൂര്‍പുരം തന്നില്‍ മരുവുമഖില ദുരിതഹരണ ഭഗവന്‍ (കരുണ)

ഉരുതരഭവസിന്ധൗ ദുരിതസഞ്ചയമാകും
തിരതന്നില്‍ മരുവുന്ന നരതതിക്കവലംബം
മരതകമണിവര്‍ണ്ണന്‍ ഹരിതന്നെയെന്നും തവ
ചരിതവര്‍ണ്ണനങ്ങളില്‍
സകലമുനികള്‍ പറവതറിവനധുനാ (കരുണ)

karuṇa sĕy‌vān ĕndu tāmasaṁ kṛṣṇā
kaḻaliṇa kaidŏḻunnen...(karuṇa)

śaraṇāgadanmārkkiṣṭa varadānaṁ sĕydu sĕmme
guruvāyūrburaṁ tannil maruvumakhila duridaharaṇa bhagavan (karuṇa)

urudarabhavasindhau duridasañjayamāguṁ
tiradannil maruvunna naradadikkavalaṁbaṁ
maradagamaṇivarṇṇan haridannĕyĕnnuṁ tava
saridavarṇṇanaṅṅaḽil
sagalamunigaḽ paṟavadaṟivanadhunā (karuṇa)