കറുകയും തുമ്പയും നെറുകയില്‍ ചാര്‍ത്തുന്ന
നറുമഞ്ഞുതുള്ളിയെപ്പോലെ
കുളിര്‍വെണ്ണിലാവിന്റെ കൂട്ടില്‍ വളര്‍ന്നൊരു
കളമൊഴിപ്പെണ്‍കിളിയായിരുന്നു
അവള്‍ കാകളി പാടുവോളായിരുന്നു!
--- അവളെ നിങ്ങള്‍ക്കറിയില്ല!
കരിവളക്കൈകളാല്‍ താളമിട്ടും
കൈകൊട്ടിക്കളിയുടെ ചുവടുവച്ചും
ഓണനിലാവുവന്നംഗംതലോടുമ്പോള്‍
എന്തൊരു നിര്‍വൃതിയായിരുന്നു!
(കറുകയും)
--- ആര്‍ക്കും അവളുടെ ദുഃഖങ്ങളറിയില്ല
അനഘമാം മോഹത്തിന്‍ വീഥികളില്‍
അരുമയാം ചിറകുമായ് പറന്നുപോകെ
എന്തിനു പാവമാ തൂമണിപ്രാവിനെ
നിങ്ങളന്നമ്പുകളെയ്തുവീഴ്ത്തി