Karppoora naksatradeebam

കര്‍പ്പൂര നക്ഷത്രദീപം
Year
Language

കര്‍പ്പൂരനക്ഷത്ര ദീപം കൊളുത്തും കാവല്‍ മാലാഖമാരേ
ഇരുളോടിരുള്‍ മൂടൂം ഈ വഴിത്താരയില്‍
ഒരു തിരി നാളമെറിഞ്ഞു തരൂ
(കര്‍പ്പൂരനക്ഷത്ര...)

വിണ്ണിന്‍ വെളിച്ചമീ മണ്ണില്‍ വീണീട്ട്
രണ്ടായിരത്തോളമാണ്ടൂക്കളായ്
ഈ ഉഷ്ണമേഖലയില്‍ ഈ നിശ്ശബ്ദതയില്‍
വിടരും മുന്‍പേ മോഹപുഷ്പങ്ങള്‍ കൊഴിയുകയാണല്ലോ
വാടിക്കൊഴിയുകയാണല്ലോ
(കര്‍പ്പൂര നക്ഷത്ര...)

വിണ്ണിന്‍ കൈകളീ കണ്ണീര്‍ തുടച്ചിട്ടു രണ്ടായിരത്തോളമാണ്ടുകളായ്
ഈ നിത്യ ശൂന്യതയില്‍ ഈ ഏകാന്തതയില്‍
നിറയും മുന്പേ പാനപാത്രങ്ങള്‍ തകരുകയാണല്ലോ
പൊട്ടിത്തകരുകയാണല്ലോ
(കര്‍പ്പൂര നക്ഷത്ര...)

karppūranakṣatra dībaṁ kŏḽuttuṁ kāval mālākhamāre
iruḽoḍiruḽ mūḍūṁ ī vaḻittārayil
ŏru tiri nāḽamĕṟiññu tarū
(karppūranakṣatra...)

viṇṇin vĕḽiccamī maṇṇil vīṇīṭṭ
raṇḍāyirattoḽamāṇḍūkkaḽāy
ī uṣṇamekhalayil ī niśśabdadayil
viḍaruṁ munpe mohabuṣpaṅṅaḽ kŏḻiyugayāṇallo
vāḍikkŏḻiyugayāṇallo
(karppūra nakṣatra...)

viṇṇin kaigaḽī kaṇṇīr tuḍacciṭṭu raṇḍāyirattoḽamāṇḍugaḽāy
ī nitya śūnyadayil ī egāndadayil
niṟayuṁ munpe pānabātraṅṅaḽ tagarugayāṇallo
pŏṭṭittagarugayāṇallo
(karppūra nakṣatra...)