Karppoora deebam telinyanyau

കര്‍പ്പൂര ദീപം തെളിഞ്ഞു
Work
Year
Language

കര്‍പൂരദീപം തെളിഞ്ഞൂ
സൌഭാഗ്യലക്ഷ്മിതന്‍ പുഞ്ചിരിപോലെ
സൌഗന്ധികപ്പൂവുപോലെ
തെളിയൂ തെളിയൂ കെടാവിളക്കേ
തെളിവാനിലമ്പിളിപോലെ

ഗുരുവായൂരപ്പന്റെ കരുണാകടാക്ഷങ്ങള്‍
നിറമാലയീവീട്ടില്‍ ചാര്‍ത്തേണം
ചോറ്റാനിക്കരെവാഴും ഭഗവതിഞങ്ങള്‍തന്‍
ഗൃഹദേവതയായിവാഴേണം
തെളിയൂ തെളിയൂ കെടാവിളക്കേ
തെളിവാനിലമ്പിളിപോലെ

അരുമക്കിടാങ്ങളേ നിങ്ങളീഭവനത്തെ
ഒരുമതന്‍ മലര്‍വാടിയാക്കേണം
അഭിമാനമാക്കുന്ന നിധികാക്കുവാന്‍ നിങ്ങള്‍
അനുദിനം തളരാതെ വളരേണം
തെളിയൂ തെളിയൂ കെടാവിളക്കേ
തെളിവാനിലമ്പിളിപോലെ

karbūradībaṁ tĕḽiññū
saൌbhāgyalakṣmidan puñjiribolĕ
saൌgandhigappūvubolĕ
tĕḽiyū tĕḽiyū kĕḍāviḽakke
tĕḽivānilambiḽibolĕ

guruvāyūrappanṟĕ karuṇāgaḍākṣaṅṅaḽ
niṟamālayīvīṭṭil sārtteṇaṁ
soṭrānikkarĕvāḻuṁ bhagavadiñaṅṅaḽtan
gṛhadevadayāyivāḻeṇaṁ
tĕḽiyū tĕḽiyū kĕḍāviḽakke
tĕḽivānilambiḽibolĕ

arumakkiḍāṅṅaḽe niṅṅaḽībhavanattĕ
ŏrumadan malarvāḍiyākkeṇaṁ
abhimānamākkunna nidhigākkuvān niṅṅaḽ
anudinaṁ taḽarādĕ vaḽareṇaṁ
tĕḽiyū tĕḽiyū kĕḍāviḽakke
tĕḽivānilambiḽibolĕ