karmabhalame kanmathellaam
കര്‍മ്മഫലമേ കാണ്മതെല്ലാം
കണ്ണുനീരാല്‍ കാര്യമെന്തേ?
നിന്‍ വിഷാദം നിന്‍ വിലാപം
നിഖിലമമ്മേ കര്‍മ്മഫലമേ
മടിയില്‍ത്തഴുകി മകനുനല്‍കിയ
മധുരലാളനയവനു വിഷമായ്
അറിയുമോ നീ മാതൃമനമേ
കളിത്തൊട്ടിലില്‍ താരാട്ടിനീ
കരുണയില്‍ മുലയൂട്ടി നീ
കണ്ണിന്മണിപോലെ ഇരവുപകല്‍
നീ കാത്ത മകനിവനോ?
നന്മയുടെ പൊന്മുളകളന്നേ ഹേ ജനനി
നിന്മകന്നു നല്‍കാത്തതെന്തേ?
തിന്മയുടെ ജലമേകി പാപമാം വളമേകി
അമ്മയുടെ വാത്സല്യ നിലയമാം തണല്‍ പാകി
കന്മഷച്ചളി തൂകി എന്തിനും മറവേകി
നീ പോറ്റിയവനേ - നിന്മകനേ
നീ കാണ്മതാ കര്‍മ്മഫലമേ