Karimugilkkaattile

കരിമുകില്‍ക്കാട്ടിലെ
Year
Language

കരിമുകിൽ കാട്ടിലെ രജനി തൻ വീട്ടിലെ
കനകാംബരങ്ങള്‍ വാടീ
കടത്തുവള്ളം യാത്രയായീ
യാത്രയായീ...
കരയിൽ നീ മാത്രമായീ
(...കരിമുകില്‍)

ഇനിയെന്നു കാണും നമ്മള്‍
തിരമാല മെല്ലെ ചൊല്ലി
ചക്രവാളമാകെ നിന്‍റെ
ഗദ്ഗദം മുഴങ്ങീടുന്നൂ
(...കരിമുകില്‍)

കരയുന്ന രാക്കിളിയെ
തിരിഞ്ഞൊന്നു നോക്കീടാതെ
കരയുന്ന രാക്കിളിയെ
തിരിഞ്ഞൊന്നു നോക്കീടാതെ
മധുമാസ ചന്ദ്രലേഖ
മടങ്ങുന്നു പള്ളിത്തേരില്‍...
(...കരിമുകില്‍)

karimugil kāṭṭilĕ rajani tan vīṭṭilĕ
kanagāṁbaraṅṅaḽ vāḍī
kaḍattuvaḽḽaṁ yātrayāyī
yātrayāyī...
karayil nī mātramāyī
(...karimugil)

iniyĕnnu kāṇuṁ nammaḽ
tiramāla mĕllĕ sŏlli
sakravāḽamāgĕ ninṟĕ
gadgadaṁ muḻaṅṅīḍunnū
(...karimugil)

karayunna rākkiḽiyĕ
tiriññŏnnu nokkīḍādĕ
karayunna rākkiḽiyĕ
tiriññŏnnu nokkīḍādĕ
madhumāsa sandralekha
maḍaṅṅunnu paḽḽitteril...
(...karimugil)