Karimbuvillolla tevare kandu

കരിമ്പുവില്ലൊള്ള തേവരെ കണ്ടു
Year
Language

കരിമ്പുവില്ലൊള്ള തേവരെ കണ്ട്
കൈതപ്പൂവമ്പൊള്ള തേവരെക്കണ്ട്
കാട്ടുപെണ്ണിനൊരാട്ടം
കാത്തിരുന്നൊരു മേളം
പൊങ്ങും ഇമ്പം തഞ്ചും
നെഞ്ചിൽ തിന്തിമിത്താളം
(കരിമ്പു...)

പൂമങ്കമാരുടെ താമരക്കണ്ണിൽ ..കണ്ണിൽ
പൂത്തിരി പോലെ ആയിരം സ്വപ്നം സ്വപ്നം
കൊളുത്തി നിൽക്കും രാവ്
മയക്കി നിൽക്കും രാവ്
ആണും പെണ്ണും വാ
ആടാൻ പാടാൻ വാ
കരളിലെ അറയിലെ
മുത്തും പൊന്നും താ
(കരിമ്പു...)

മാരനെക്കാക്കണ കന്നികൾക്കുള്ളിൽ ഉള്ളിൽ
മൊട്ടിട്ടു നിൽക്കും ആദ്യത്തെ മോഹം മോഹം
വിടർത്തിയെത്തും നാള്
വിരുന്നൊരുക്കും നേരം
ആണും പെണ്ണും വാ
തമ്മിൽ ചേരാൻ വാ
ഉടലിലെ ഉയിരിലെ
ചൂടും ചൂരും താ

karimbuvillŏḽḽa tevarĕ kaṇḍ
kaidappūvambŏḽḽa tevarĕkkaṇḍ
kāṭṭubĕṇṇinŏrāṭṭaṁ
kāttirunnŏru meḽaṁ
pŏṅṅuṁ imbaṁ tañjuṁ
nĕñjil tindimittāḽaṁ
(karimbu...)

pūmaṅgamāruḍĕ tāmarakkaṇṇil ..kaṇṇil
pūttiri polĕ āyiraṁ svapnaṁ svapnaṁ
kŏḽutti nilkkuṁ rāv
mayakki nilkkuṁ rāv
āṇuṁ pĕṇṇuṁ vā
āḍān pāḍān vā
karaḽilĕ aṟayilĕ
muttuṁ pŏnnuṁ tā
(karimbu...)

māranĕkkākkaṇa kannigaḽkkuḽḽil uḽḽil
mŏṭṭiṭṭu nilkkuṁ ādyattĕ mohaṁ mohaṁ
viḍarttiyĕttuṁ nāḽ
virunnŏrukkuṁ neraṁ
āṇuṁ pĕṇṇuṁ vā
tammil serān vā
uḍalilĕ uyirilĕ
sūḍuṁ sūruṁ tā