Karimbinre villum

കരിമ്പിന്റെ വില്ലും
Work
Year
Language

കരിമ്പിന്റെ വില്ലും കമലപ്പൂവമ്പുമായ്
കാമൻ കടന്നു വന്നൂ
അഭയത്തിനായ് ആരോമലേ നിൻ
അരികിൽ പറന്നു വന്നൂ
(കരിമ്പിന്റെ...)

മഞ്ഞലയിൽ ഞാൻ കുളിരണിയുമ്പോൾ
മാറിൽ ചൂടു തരൂ
മനസ്സിൽ മോഹം കതിരണിയുമ്പോൾ
മധുരം നീ പകരൂ
(കരിമ്പിന്റെ...)

മൃദുലവികാരം പിരിമുറുകുമ്പോൾ
മൽസഖീ നീയുണരൂ
കനകക്കവിളിൽ കമനീയതയുടെ
കളഭം ചാർത്തി വരൂ
(കരിമ്പിന്റെ...)

karimbinṟĕ villuṁ kamalappūvambumāy
kāman kaḍannu vannū
abhayattināy āromale nin
arigil paṟannu vannū
(karimbinṟĕ...)

maññalayil ñān kuḽiraṇiyumboḽ
māṟil sūḍu tarū
manassil mohaṁ kadiraṇiyumboḽ
madhuraṁ nī pagarū
(karimbinṟĕ...)

mṛdulavigāraṁ pirimuṟugumboḽ
malsakhī nīyuṇarū
kanagakkaviḽil kamanīyadayuḍĕ
kaḽabhaṁ sārtti varū
(karimbinṟĕ...)