കരയാത്ത മനുഷ്യനും കരയും
കാല്‍വരിക്കുരിശിലെ കഥകേട്ടാല്‍
കരയാത്ത കണ്ണിലും കണ്ണീര്‍ നിറയും
കരയാത്ത മനുഷ്യനും കരയും
ഗാഗുല്‍ത്തയില്‍ വച്ചു ത്യാഗം സഹിച്ചല്ലോ
പ്രാണന്‍ പിടഞ്ഞു മരിച്ചുവല്ലോ
മൂന്നാം നാളില്‍ ഉയിര്‍ത്തെഴുന്നേറ്റ്
സ്വര്‍ഗ്ഗത്തില്‍ പോയൊരു പുണ്യവാനേ
മറക്കുകില്ല ഞങ്ങള്‍ മറക്കുകില്ല
ഉയിര്‍ത്തെഴുന്നേല്‍പ്പു മറക്കുകില്ല
[കരയാത്ത]
ആയിരമായിരം കൊല്ലങ്ങളായി
കോടാനുകോടി മരിച്ചുവല്ലോ
ആരെഴുന്നേരു ഉയിര്‍ത്തെഴുന്നേറ്റു
ക്രിസ്തുവല്ലാതെ ഈ മന്നിടത്തില്‍
[കരയാത്ത]