Karayaadennomanakkunyanyae

കരയാതെന്നോമനക്കുഞ്ഞേ
Year
Language

കരയാതെന്നോമനക്കുഞ്ഞേ എന്റെ
കരളായ് വളര്‍ത്തും ഞാന്‍ നിന്നെ

ഉയരും വിശപ്പിന്‍ വിളിയില്‍ നിന്നും
ഉടലാര്‍ന്നു നീയുമീ മണ്ണില്‍
ഉടയോരില്ലാതെയീമട്ടില്‍ എത്ര
ചുടുചോരക്കുഞ്ഞുങ്ങള്‍ നാട്ടില്‍
എറിയപ്പെടുന്നുണ്ടു നീളെ
ആരുമറിയാതെ ചാകുന്നകാലേ

അവരോടു ചെയ്യും അനീതി
അതിന്‍ പ്രതികാരം ചെയ്യുവാനായി
വളരൂ നീയോമനക്കുഞ്ഞേ
എന്റെ കരളായ് വളര്‍ത്തും ഞാന്‍ നിന്നെ
കരയാതെന്നോമനക്കുഞ്ഞേ എന്റെ
കരളായ് വളര്‍ത്തും ഞാന്‍ നിന്നെ

karayādĕnnomanakkuññe ĕnṟĕ
karaḽāy vaḽarttuṁ ñān ninnĕ

uyaruṁ viśappin viḽiyil ninnuṁ
uḍalārnnu nīyumī maṇṇil
uḍayorillādĕyīmaṭṭil ĕtra
suḍusorakkuññuṅṅaḽ nāṭṭil
ĕṟiyappĕḍunnuṇḍu nīḽĕ
ārumaṟiyādĕ sāgunnagāle

avaroḍu sĕyyuṁ anīdi
adin pradigāraṁ sĕyyuvānāyi
vaḽarū nīyomanakkuññe
ĕnṟĕ karaḽāy vaḽarttuṁ ñān ninnĕ
karayādĕnnomanakkuññe ĕnṟĕ
karaḽāy vaḽarttuṁ ñān ninnĕ