Karayaade mutte

കരയാതെ മുത്തേ
Year
Language

കരയാതെമുത്തേ കരയാതെ
കളങ്കമില്ലാത്ത മുഖപ്രസാദം
കണ്ണുനീര്‍ കൊണ്ടുനീ കഴുകാതെ
(കരയാതെ...)

പൊന്‍പുഞ്ചിരിയുടെ കിലുക്കാം ചെപ്പുകള്‍
എന്തേ കിലുങ്ങിയില്ല, ഇന്നെന്തേ കിലുങ്ങിയില്ല?
പഞ്ചാരയുമ്മകള്‍ പോരാഞ്ഞിട്ടോ?
പാതിരാസ്വപ്നമുണര്‍ത്തിയിട്ടോ?
നുള്ളിയുണര്‍ത്തിയിട്ടോ?
(കരയാതെ...)

അഞ്ജനമിഴിയിലെ മണിയം പൂവുകള്‍ എന്തേ മയങ്ങിയില്ല?
ഇന്നെന്തേ മയങ്ങിയില്ല?
ഓമനപ്പാട്ടുകള്‍ പാടാഞ്ഞിട്ടോ പൂമടിമെത്ത വിരിക്കാഞ്ഞിട്ടോ
അമ്മ വിരിക്കാഞ്ഞിട്ടോ?
(കരയാതെ മുത്തേ...)

karayādĕmutte karayādĕ
kaḽaṅgamillātta mukhaprasādaṁ
kaṇṇunīr kŏṇḍunī kaḻugādĕ
(karayādĕ...)

pŏnpuñjiriyuḍĕ kilukkāṁ sĕppugaḽ
ĕnde kiluṅṅiyilla, innĕnde kiluṅṅiyilla?
pañjārayummagaḽ porāññiṭṭo?
pādirāsvapnamuṇarttiyiṭṭo?
nuḽḽiyuṇarttiyiṭṭo?
(karayādĕ...)

añjanamiḻiyilĕ maṇiyaṁ pūvugaḽ ĕnde mayaṅṅiyilla?
innĕnde mayaṅṅiyilla?
omanappāṭṭugaḽ pāḍāññiṭṭo pūmaḍimĕtta virikkāññiṭṭo
amma virikkāññiṭṭo?
(karayādĕ mutte...)