Karayaade kannurannu

കരയാതെ കണ്ണുറങ്ങു
Year
Language

Karaythe kannurangu athira kunjurangu

കരയാതെ കണ്ണുറങ്ങ് ആതിരാക്കുഞ്ഞുറങ്ങ്
മാറോടു ചേര്‍ന്നുറങ്ങ് താമരത്തേനുറങ്ങ്
കൈ വളരാന്‍ നേരം പദമായിരം വേണം
മെയ്യ് വളരാന്‍ നേരം കണ്ണായിരം വേണം
വാലിട്ടു കണ്ണെഴുതി കിളിപ്പാട്ടു കൊഞ്ചേണം

മഴവില്‍ക്കോടിയാലെ പാവടയേകിടാം
പൊന്നായ പൊന്നുകൊണ്ടു മൂടാം
മഴവില്‍ക്കോടിയാലെ പാവടയേകിടാം
പൊന്നായ പൊന്നുകൊണ്ടു മൂടിമൂടിയോമനിക്കാം
പാല്‍ക്കനവില്‍ നീരാടാം
(കരയാതെ)

ആകാശമേടയില്‍ നീ മാന്‍‌പേടയായുയര്‍ന്നാല്‍
തിങ്കള്‍ക്കൊതുമ്പുമായ് വരും
ആകാശമേടയില്‍ നീ മാന്‍‌പേടയായുയര്‍ന്നാല്‍
തിങ്കള്‍ക്കൊതുമ്പുമായ് വരും വിദൂരമേഘമായ് ഞാന്‍
നിന്‍ നിഴലായ് ഞാന്‍ മായും
(കരയാതെ)

Karaythe kannurangu athira kunjurangu

karayādĕ kaṇṇuṟaṅṅ ādirākkuññuṟaṅṅ
māṟoḍu sernnuṟaṅṅ tāmarattenuṟaṅṅ
kai vaḽarān neraṁ padamāyiraṁ veṇaṁ
mĕyy vaḽarān neraṁ kaṇṇāyiraṁ veṇaṁ
vāliṭṭu kaṇṇĕḻudi kiḽippāṭṭu kŏñjeṇaṁ

maḻavilkkoḍiyālĕ pāvaḍayegiḍāṁ
pŏnnāya pŏnnugŏṇḍu mūḍāṁ
maḻavilkkoḍiyālĕ pāvaḍayegiḍāṁ
pŏnnāya pŏnnugŏṇḍu mūḍimūḍiyomanikkāṁ
pālkkanavil nīrāḍāṁ
(karayādĕ)

āgāśameḍayil nī mān‌peḍayāyuyarnnāl
tiṅgaḽkkŏdumbumāy varuṁ
āgāśameḍayil nī mān‌peḍayāyuyarnnāl
tiṅgaḽkkŏdumbumāy varuṁ vidūrameghamāy ñān
nin niḻalāy ñān māyuṁ
(karayādĕ)