കരങ്ങൾ കോർത്തു പിടിക്കുക നാം
കരങ്ങള്‍ കോര്‍ത്തുപിടിക്കുക നാം
ഈ കരയുടെ ശക്തികളാവുക നാം
പുതിയ പ്രഭാതം വിടരുംവരെയും
കരളിലെ രക്തം നല്‍കുക നാം
(കരങ്ങള്‍...)
വളകള്‍ കിലുങ്ങും കൈകള്‍
കവിതകള്‍ ഉണരും കൈകള്‍
ഇവിടെ പണ്ടും തേരുതെളിച്ചു
ഇവിടെ പണ്ടും പടകള്‍ നയിച്ചു
ആ കൈ ഈ കൈ ഉയരട്ടെ
ആയിരം പൂവുകള്‍ വിരിയട്ടെ
(കരങ്ങള്‍...)
ശിലകളുടയ്ക്കും കൈകള്‍
കഥകള്‍ തിരുത്തും കൈകള്‍
ഇവിടെ പലനാള്‍ കൊടികളുയര്‍ത്തി
ഇവിടെ പലനാള്‍ ഉടവാള്‍ വീശി
ആ കൈ ഈ കൈ ഉയരട്ടെ
ആയിരം ചിന്തകള്‍ ചേരട്ടെ
(കരങ്ങള്‍...)
karaṅṅaḽ korttubiḍikkuga nāṁ
ī karayuḍĕ śaktigaḽāvuga nāṁ
pudiya prabhādaṁ viḍaruṁvarĕyuṁ
karaḽilĕ raktaṁ nalguga nāṁ
(karaṅṅaḽ...)
vaḽagaḽ kiluṅṅuṁ kaigaḽ
kavidagaḽ uṇaruṁ kaigaḽ
iviḍĕ paṇḍuṁ terudĕḽiccu
iviḍĕ paṇḍuṁ paḍagaḽ nayiccu
ā kai ī kai uyaraṭṭĕ
āyiraṁ pūvugaḽ viriyaṭṭĕ
(karaṅṅaḽ...)
śilagaḽuḍaykkuṁ kaigaḽ
kathagaḽ tiruttuṁ kaigaḽ
iviḍĕ palanāḽ kŏḍigaḽuyartti
iviḍĕ palanāḽ uḍavāḽ vīśi
ā kai ī kai uyaraṭṭĕ
āyiraṁ sindagaḽ seraṭṭĕ
(karaṅṅaḽ...)