Karalugal kaimaarum

കരളുകള്‍ കൈമാറും
Year
Language

കരളുകള്‍ കൈമാറും കാലമീഭൂതകാലം
മറവിയിലായിടുന്ന മായയെന്തേ

അനുരാഗമാലികയണിയുന്ന മാനവ
ജന്മം സഫലാഹാ

ദേവസുധാപാനവും
ദിവ്യമല്ലോമലേ
പ്രേമാമൃതം മഹിതം

പ്രേമമനോഹരമലരുകള്‍ ചൂടവേ
പറയും ഭാഷയെന്തേ ഹൃദന്തേ
പറയും ഭാഷയെന്തേ

മദനഭാഷ മൗനഭാഷ - വശേഷാല്‍
അമലേ നയനഭാഷ - നീ പറയൂ
മഹിളേ ഹൃദയഭാഷ

karaḽugaḽ kaimāṟuṁ kālamībhūdagālaṁ
maṟaviyilāyiḍunna māyayĕnde

anurāgamāligayaṇiyunna mānava
janmaṁ saphalāhā

devasudhābānavuṁ
divyamallomale
premāmṛtaṁ mahidaṁ

premamanoharamalarugaḽ sūḍave
paṟayuṁ bhāṣayĕnde hṛdande
paṟayuṁ bhāṣayĕnde

madanabhāṣa maunabhāṣa - vaśeṣāl
amale nayanabhāṣa - nī paṟayū
mahiḽe hṛdayabhāṣa