ആ...ആ....
കരളിന്റെയുള്ളില്‍ കരിവേണിയാളേ
കളഭക്കുഴമ്പാണ് നീ
എന്നും കരളിന്റെയുള്ളില്‍ കരിവേണിയാളേ
കളഭക്കുഴമ്പാണ് നീ
നീ നീ നീ നീ നീ... എന്‍ കരളിന്റെയുള്ളില്‍
ഒരു നൂറു സ്വപ്നങ്ങള്‍ ... ഇതള്‍ നീല മിഴികളില്‍
കതിരിട്ടു നില്‍ക്കുമീ രാവില്‍
നിറഞ്ഞ നിന്‍ യൌവനം കളിയൂഞ്ഞാലാടും
മണിമണ്ഡപം എന്‍ ഹൃദയം
ഒരു ചുംബനം... നിന്റെ മധുവൂറും ചൊടികളില്‍
തളിരിട്ടു നില്‍ക്കുമീ രാവില്‍
കൊഴിയുന്ന മയില്‍പ്പീലിത്തിരമാല പോലെന്‍
സിരകളിലെന്നും ചലനം