കരളിന്റെ കരളിലെ യമുന തന്‍ കരയിലായ്
കാണുകെന്‍ പ്രേമകുടീരം
തേങ്ങിക്കരയുന്ന പ്രേതകുടീരം
കരയാതെ കണ്‍പീലി നനയാതെ കാണുകെന്‍
കദനത്തിന്‍ ബാഷ്പകുടീരം - മന്ദം
മിടിക്കുന്ന പ്രേതകുടീരം
മറവി തന്‍ കൂരിരുള്‍ മറച്ചാലും മറയാത്ത
മാമക വ്യാമോഹ ദീപം (മറവി)-ഇന്നും
മായാതെ മിന്നുന്നു മൂകം
കരളിന്റെ കരളിലെ യമുന തന്‍ കരയിലായ്
കാണുകെന്‍ പ്രേമകുടീരം
തേങ്ങിക്കരയുന്ന പ്രേതകുടീരം
karaḽinṟĕ karaḽilĕ yamuna tan karayilāy
kāṇugĕn premaguḍīraṁ
teṅṅikkarayunna predaguḍīraṁ
karayādĕ kaṇbīli nanayādĕ kāṇugĕn
kadanattin bāṣpaguḍīraṁ - mandaṁ
miḍikkunna predaguḍīraṁ
maṟavi tan kūriruḽ maṟaccāluṁ maṟayātta
māmaga vyāmoha dībaṁ (maṟavi)-innuṁ
māyādĕ minnunnu mūgaṁ
karaḽinṟĕ karaḽilĕ yamuna tan karayilāy
kāṇugĕn premaguḍīraṁ
teṅṅikkarayunna predaguḍīraṁ