Karalinre kadalaassil kannile varnnattaal

കരളിന്റെ കടലാസ്സിൽ കണ്ണിലെ വർണ്ണത്താൽ
Work
Year
Language

ആ....
കരളിന്റെ കടലാസ്സില്‍ കണ്ണിലെ വര്‍ണ്ണത്താല്‍
കള്ളനോട്ടടിക്കുന്ന പെണ്ണേ പ്രേമത്തിന്‍
കള്ളനോട്ടടിക്കുന്ന പെണ്ണേ
ഓരോ നോട്ടവും ഓരോ നോട്ടായ്
തീരുന്നു നെഞ്ചിലെന്‍ കണ്ണേ
കരളിന്റെ കടലാസ്സില്‍ കണ്ണിലെ വര്‍ണ്ണത്താല്‍
കള്ളനോട്ടടിക്കുന്ന പെണ്ണേ പ്രേമത്തിന്‍
കള്ളനോട്ടടിക്കുന്ന പെണ്ണേ

കൊഞ്ചുന്ന പുഞ്ചിരി ചുണ്ടത്ത് കാമത്തിന്‍
കള്ളപ്പൊന്നുരുക്കുന്ന പെണ്ണേ
(കൊഞ്ചുന്ന.....)
കോരിച്ചൊരിയുമീ പൊന്നിന്റെ മുത്തുകള്‍
വാരിയെടുക്കട്ടേ മുത്തേ ഞാന്‍ നിന്നെ
മാറോടമര്‍ത്തട്ടേ മുത്തേ...

കരളിന്റെ കടലാസ്സില്‍ കണ്ണിലെ വര്‍ണ്ണത്താല്‍
കള്ളനോട്ടടിക്കുന്ന പെണ്ണേ പ്രേമത്തിന്‍
കള്ളനോട്ടടിക്കുന്ന പെണ്ണേ

മട്ടൊത്ത മാന്‍കഴുത്തില്‍.... മാര്‍ബിളാം മാറിടത്തില്‍...
മന്മഥരാജന്റെ തിരനോട്ടം....
കൈതപ്പൂനിറമുള്ള കവിളത്ത്...
ചന്ദ്രിക കതിര്‍മാല തന്നുടെ വിളയാട്ടം....

മട്ടൊത്ത മാന്‍കഴുത്തില്‍ മാര്‍ബിളാം മാറിടത്തില്‍
മന്മഥരാജന്റെ തിരനോട്ടം
(മട്ടൊത്ത......)
കൈതപ്പൂനിറമുള്ള കവിളത്ത്
ചന്ദ്രിക കതിര്‍മാല തന്നുടെ വിളയാട്ടം

കരളിന്റെ കടലാസ്സില്‍ കണ്ണിലെ വര്‍ണ്ണത്താല്‍
കള്ളനോട്ടടിക്കുന്ന പെണ്ണേ പ്രേമത്തിന്‍
കള്ളനോട്ടടിക്കുന്ന പെണ്ണേ
ഓരോ നോട്ടവും ഓരോ നോട്ടായ്
തീരുന്നു നെഞ്ചിലെന്‍ കണ്ണേ
കരളിന്റെ കടലാസ്സില്‍ കണ്ണിലെ വര്‍ണ്ണത്താല്‍
കള്ളനോട്ടടിക്കുന്ന പെണ്ണേ പ്രേമത്തിന്‍
കള്ളനോട്ടടിക്കുന്ന പെണ്ണേ...

ā....
karaḽinṟĕ kaḍalāssil kaṇṇilĕ varṇṇattāl
kaḽḽanoṭṭaḍikkunna pĕṇṇe premattin
kaḽḽanoṭṭaḍikkunna pĕṇṇe
oro noṭṭavuṁ oro noṭṭāy
tīrunnu nĕñjilĕn kaṇṇe
karaḽinṟĕ kaḍalāssil kaṇṇilĕ varṇṇattāl
kaḽḽanoṭṭaḍikkunna pĕṇṇe premattin
kaḽḽanoṭṭaḍikkunna pĕṇṇe

kŏñjunna puñjiri suṇḍatt kāmattin
kaḽḽappŏnnurukkunna pĕṇṇe
(kŏñjunna.....)
koriccŏriyumī pŏnninṟĕ muttugaḽ
vāriyĕḍukkaṭṭe mutte ñān ninnĕ
māṟoḍamarttaṭṭe mutte...

karaḽinṟĕ kaḍalāssil kaṇṇilĕ varṇṇattāl
kaḽḽanoṭṭaḍikkunna pĕṇṇe premattin
kaḽḽanoṭṭaḍikkunna pĕṇṇe

maṭṭŏtta mānkaḻuttil.... mārbiḽāṁ māṟiḍattil...
manmatharājanṟĕ tiranoṭṭaṁ....
kaidappūniṟamuḽḽa kaviḽatt...
sandriga kadirmāla tannuḍĕ viḽayāṭṭaṁ....

maṭṭŏtta mānkaḻuttil mārbiḽāṁ māṟiḍattil
manmatharājanṟĕ tiranoṭṭaṁ
(maṭṭŏtta......)
kaidappūniṟamuḽḽa kaviḽatt
sandriga kadirmāla tannuḍĕ viḽayāṭṭaṁ

karaḽinṟĕ kaḍalāssil kaṇṇilĕ varṇṇattāl
kaḽḽanoṭṭaḍikkunna pĕṇṇe premattin
kaḽḽanoṭṭaḍikkunna pĕṇṇe
oro noṭṭavuṁ oro noṭṭāy
tīrunnu nĕñjilĕn kaṇṇe
karaḽinṟĕ kaḍalāssil kaṇṇilĕ varṇṇattāl
kaḽḽanoṭṭaḍikkunna pĕṇṇe premattin
kaḽḽanoṭṭaḍikkunna pĕṇṇe...