Karalin kannuneer mugil

കരളിൻ കണ്ണുനീർ മുകിൽ
Year
Language

കരളിൽ കണ്ണീർ മുകിൽ നിറഞ്ഞാലും
കരയാൻ വയ്യാത്ത വാനമേ
അപാര ശാന്തി തൻ തീരമേ (2)

ആരറിഞ്ഞു നിൻ മുറിവിൻ ആഴം
ആരറിഞ്ഞു നിൻ ബാഷ്പത്തിൻ ഭാരം
നെഞ്ചിൽ നിന്നും ചോരയൊലിച്ചാലും
പുഞ്ചിരിപ്പൂ നീ സന്ധ്യകളിൽ (കരളിൽ)

നദിയുടെ അലകൾ യുഗയുഗങ്ങളായ്‌
കദനഗൽഗദത്തിൽ കരഞ്ഞാലും
തരാബിന്ദുവിൻ മിഴിയിൽ പൊടിഞ്ഞു
താഴെ വീഴാതെ വറ്റുന്നു

karaḽil kaṇṇīr mugil niṟaññāluṁ
karayān vayyātta vāname
abāra śāndi tan dīrame (2)

āraṟiññu nin muṟivin āḻaṁ
āraṟiññu nin bāṣpattin bhāraṁ
nĕñjil ninnuṁ sorayŏliccāluṁ
puñjirippū nī sandhyagaḽil (karaḽil)

nadiyuḍĕ alagaḽ yugayugaṅṅaḽāy‌
kadanagalgadattil karaññāluṁ
tarābinduvin miḻiyil pŏḍiññu
tāḻĕ vīḻādĕ vaṭrunnu