കരളില്‍ വിരിഞ്ഞ റോജാ
മലരാണു നീ കദീജാ
ഇരുളില്‍ പ്രകാശമേകും
കതിരാണു നീ കദീജാ
മണിവീണതന്നിലുണരും
മൃദുഗാനധാരയല്ലേ
മണിവീണതന്നിലുണരും
മൃദുഗാനധാരയല്ലേ
ഒളിവീശിവീശിവിരിയും
ഓമല്‍പ്രതീക്ഷയല്ലേ (കരളില്‍)
മണിമാറില്‍ ഞാനണിഞ്ഞ
മാണിക്യമാലയല്ലേ
മാനത്തുദിച്ചു നില്‍ക്കും
മധുമാസചന്ദ്രനല്ലേ (കരളില്‍)
മലരിട്ട പൊന്‍കിനാവിന്‍
മണിമഞ്ചലൊന്നിലേറി
ആരോമലിനിയുറങ്ങൂ
ആരാരിരാരിരാരോ (കരളില്‍)