Karagaanaattoru

കരകാണാത്തൊരു
Work
Year
Language

കരകാണാത്തൊരു കടലാണല്ലോ
കരുണയെഴാത്തൊരു കാറ്റാണല്ലോ .. ഓ..ഓ..
കുയിലുകളേ കുയിലുകളേ
കൂടുവെടിഞ്ഞതു ചിതമായോ
(കരകാണാത്തൊരു)

കരയില്‍ കാക്കും ഉടയവര്‍ തന്നുടെ
കരളിന്‍ മിടിപ്പു പോലേ
ഇടിവെട്ടുന്നേ ഇടിവെട്ടുന്നേ
ഇടിവെട്ടുന്നേ ഉറ്റവരെല്ലാം
ചുടുകണ്ണീര്‍മഴ പെയ്യുന്നു
(കരകാണാത്തൊരു)

മരണം വായ പിളര്‍ന്നതു പോലെ
മറകടലങ്ങിനെ ചീറ്റുന്നൂ
അമരം തെറ്റിയ ജീവിതമാകും
ചെറുതോണിയിതാ താഴുന്നൂ
(കരകാണാത്തൊരു)

karagāṇāttŏru kaḍalāṇallo
karuṇayĕḻāttŏru kāṭrāṇallo .. o..o..
kuyilugaḽe kuyilugaḽe
kūḍuvĕḍiññadu sidamāyo
(karagāṇāttŏru)

karayil kākkuṁ uḍayavar tannuḍĕ
karaḽin miḍippu pole
iḍivĕṭṭunne iḍivĕṭṭunne
iḍivĕṭṭunne uṭravarĕllāṁ
suḍugaṇṇīrmaḻa pĕyyunnu
(karagāṇāttŏru)

maraṇaṁ vāya piḽarnnadu polĕ
maṟagaḍalaṅṅinĕ sīṭrunnū
amaraṁ tĕṭriya jīvidamāguṁ
sĕṟudoṇiyidā tāḻunnū
(karagāṇāttŏru)