കന്യകമാതാവേ.. നീയല്ലാതേഴതന്‍
കണ്ണീര്‍ തുടയ്ക്കുവതാരോ
കന്യകമാതാവേ നീയല്ലാതേഴതന്‍
കണ്ണീര്‍ തുടക്കുവതാരോ
സ്വര്‍ഗ്ഗജനനിയാം അമ്മയല്ലാതെന്റെ
ദുഃഖങ്ങള്‍ തീര്‍ക്കുവതാരോ..
പാപത്തിന്‍ ഭീകര സര്‍പ്പങ്ങള്‍ മേല്‍ക്കുമേല്‍
പാദത്തില്‍ ചുറ്റുന്നു വീണ്ടും
ജ്യോതിസ്വരൂപിണി നിന്‍ തുണയല്ലാതെ-
യേതുണ്ടു മോചനമാര്‍ഗ്ഗം
കന്യകമാതാവേ...
പെണ്ണായി കാട്ടിലെ പേടമാനായിട്ടു
ജന്മമെടുത്തോരീയെന്നെ
മണ്ണിനെ വിണ്ണാക്കി മാറ്റുന്ന നിന്നുടെ
മാറിലണച്ചാലും അമ്മേ.
കന്യകമാതാവേ....