Kanyaanandanaa

കന്യാനന്ദനാ
Work
Year
Language

കന്യാനന്ദന നിന്‍ തിരുനാമമാണെന്‍
മനസ്പന്ദനമെന്നും...
കണ്ണീര്‍ കണികകള്‍ കോര്‍ത്തതാണെന്‍ വിര-
ലെണ്ണുമീ ജപമണിമാലാ
(കന്യാനന്ദന)

ചെന്നിണമാര്‍ന്ന നിന്‍ നഗ്നപാദങ്ങളാല്‍
സിന്ദൂര പുഷ്പങ്ങള്‍ ചാര്‍ത്തി
പണ്ടു കുരിശു ചുമന്നു നീ പോയൊരാ
നിന്‍ വഴി തേടിയണഞ്ഞൂ ഞാന്‍
നിന്‍ വഴി തേടിയലഞ്ഞു
(കന്യാനന്ദന)

മാറ്റുക മുന്നില്‍ നിന്നീപാനപാത്രം
എന്നാര്‍ത്തനായ് നീ അരുളീലേ
പണ്ടാര്‍ത്തനായ് നീ അരുളീലേ
ഇന്നതേ വാക്കുകള്‍ ദേവാ നിന്‍ മുന്‍പാകെ
വന്നിവള്‍ പ്രാര്‍ത്ഥിക്കയല്ലോ ദേവാ
പിന്നെയും പ്രാര്‍ത്ഥിക്കയല്ലോ........

kanyānandana nin dirunāmamāṇĕn
manaspandanamĕnnuṁ...
kaṇṇīr kaṇigagaḽ korttadāṇĕn vira-
lĕṇṇumī jabamaṇimālā
(kanyānandana)

sĕnniṇamārnna nin nagnabādaṅṅaḽāl
sindūra puṣpaṅṅaḽ sārtti
paṇḍu kuriśu sumannu nī poyŏrā
nin vaḻi teḍiyaṇaññū ñān
nin vaḻi teḍiyalaññu
(kanyānandana)

māṭruga munnil ninnībānabātraṁ
ĕnnārttanāy nī aruḽīle
paṇḍārttanāy nī aruḽīle
innade vākkugaḽ devā nin munpāgĕ
vannivaḽ prārtthikkayallo devā
pinnĕyuṁ prārtthikkayallo........