Kanyaamariyame taaye nyaannalkkennaalum

കന്യാമറിയമേ തായേ ഞങ്ങള്‍ക്കെന്നാളും
Work
Year
Language

കന്യാമറിയമേ തായേ ഞങ്ങള്‍-
ക്കെന്നാളും ആശ്രയം നീയെ
വിണ്ണിന്‍ പൊന്നുണ്ണിയെ മണ്ണില്‍ വളര്‍ത്തിയ
ധന്യമാതാവും നീയേ
ഞങ്ങള്‍ക്കെന്നാളുമാശ്രയം നീയെ

താപത്തില്‍ വീണവര്‍ ഞങ്ങള്‍- കൊടും
പാപം ചുമന്നവര്‍ ഞങ്ങള്‍
കൂപ്പുകൈമൊട്ടുമായ് നിന്തിരുപാദത്തില്‍
മാപ്പിരന്നീടും കിടാങ്ങള്‍
മാതാവിന്‍ പിഞ്ചുകിടാങ്ങള്‍

പൊന്നിന്‍ വിളക്കുകളില്ല നല്‍കുവാന്‍
സുന്ദരപുഷ്പങ്ങളില്ല
അമ്മതന്‍ കോവിലില്‍ പൂജയ്ക്കു മക്കൾതന്‍
കണ്ണുനീര്‍ത്തുള്ളികള്‍ മാത്രം വെറും
കണ്ണുനീര്‍ത്തുള്ളികള്‍ മാത്രം

kanyāmaṟiyame tāye ñaṅṅaḽ-
kkĕnnāḽuṁ āśrayaṁ nīyĕ
viṇṇin pŏnnuṇṇiyĕ maṇṇil vaḽarttiya
dhanyamādāvuṁ nīye
ñaṅṅaḽkkĕnnāḽumāśrayaṁ nīyĕ

tābattil vīṇavar ñaṅṅaḽ- kŏḍuṁ
pābaṁ sumannavar ñaṅṅaḽ
kūppugaimŏṭṭumāy nindirubādattil
māppirannīḍuṁ kiḍāṅṅaḽ
mādāvin piñjugiḍāṅṅaḽ

pŏnnin viḽakkugaḽilla nalguvān
sundarabuṣpaṅṅaḽilla
ammadan kovilil pūjaykku makkaḽtan
kaṇṇunīrttuḽḽigaḽ mātraṁ vĕṟuṁ
kaṇṇunīrttuḽḽigaḽ mātraṁ