Kannuneerin kadalilekku

കണ്ണുനീരിന്‍ കടലിലേക്കു
Work
Year
Language

കണ്ണുനീരിന്‍ കടലിലേക്കാരുമാരുമറിയാതെ
വിണ്ണില്‍ നിന്നൊരു സ്വപ്ന ബിന്ദു അടര്‍ന്നു വീണൂ
കാത്തു കാത്തു കിടന്നോരു ചിപ്പിയാ ബിന്ദുവിനെ
ഏറ്റുവാങ്ങി തന്‍ കരളില്‍ ഒളിച്ചു വെച്ചു

സര്‍ഗവേദന കൊണ്ടതിനെ പൊതിഞ്ഞു
പിന്നെ സ്വപ്നബിന്ദു ഒരു മുത്തായ് നിറം പകര്‍ന്നു
കണ്ണുനീരില്‍ വിളയിച്ച മുത്തു കാണാന്‍
നിന്റെ ചുറ്റും സ്വര്‍ണമത്സ്യ കന്യകമാര്‍ ഒരുങ്ങി വന്നു
(കണ്ണുനീരിന്‍..)

കാലമെത്ര വല വീശി കാറ്റുവന്നു വില പേശീ
കാര്‍മുകിലുകള്‍ കരഞ്ഞെത്തി കയ്യുകള്‍ നീട്ടി
ആര്‍ക്കുമാര്‍ക്കും നല്‍കാതെ നീയതിനേ വിതുമ്പും
നിന്നാത്മാവില്‍ ചേര്‍ത്തു വെച്ചു തപസ്സിരുന്നു
(കണ്ണുനീരിന്‍..)

kaṇṇunīrin kaḍalilekkārumārumaṟiyādĕ
viṇṇil ninnŏru svapna bindu aḍarnnu vīṇū
kāttu kāttu kiḍannoru sippiyā binduvinĕ
eṭruvāṅṅi tan karaḽil ŏḽiccu vĕccu

sargavedana kŏṇḍadinĕ pŏdiññu
pinnĕ svapnabindu ŏru muttāy niṟaṁ pagarnnu
kaṇṇunīril viḽayicca muttu kāṇān
ninṟĕ suṭruṁ svarṇamatsya kanyagamār ŏruṅṅi vannu
(kaṇṇunīrin..)

kālamĕtra vala vīśi kāṭruvannu vila peśī
kārmugilugaḽ karaññĕtti kayyugaḽ nīṭṭi
ārkkumārkkuṁ nalgādĕ nīyadine vidumbuṁ
ninnātmāvil serttu vĕccu tabassirunnu
(kaṇṇunīrin..)