Kannuneeridu

കണ്ണുനീരിതു
Year
Language

kannuneerithu kandathillayo karumukil varnna (2)

 കണ്ണുനീരിതു കണ്ടതില്ലയോ കാര്‍മുകില്‍ വര്‍ണ്ണാ
വന്നു വാങ്ങുകെന്‍ ജീവനാകുമീ നല്ലതൂവെണ്ണ
എന്‍ താമരക്കണ്ണാ

മാറില്‍ നീ ചൂടും മാലയിലൊരു മാലതീമലരായി
മാധവാ തവ മായയാലെന്നെ മാറ്റുകവേഗം നീ മാറ്റുകവേഗ്ഗം
ഞാനൊരു വെറും കാനന്ത്തിലെ പുല്‍ക്കൊടിയല്ലോ
തൂവുകെന്നില്‍ നീ പാവന മണിവേണുവിന്‍ ഗാനം
എന്‍ ജീവിത ഗാനം

കണ്ടുവന്ന കിനാക്കള്‍ തന്നുടെ കാളിന്ദീനദിയില്‍
നിന്റെ പുഞ്ചിരി, പഞ്ചമിയിലെ ചന്ദ്രികപോലെ
ഇന്നു പൊന്തിവന്നില്ലേ?

kannuneerithu kandathillayo karumukil varnna (2)

 kaṇṇunīridu kaṇḍadillayo kārmugil varṇṇā
vannu vāṅṅugĕn jīvanāgumī nalladūvĕṇṇa
ĕn dāmarakkaṇṇā

māṟil nī sūḍuṁ mālayilŏru māladīmalarāyi
mādhavā tava māyayālĕnnĕ māṭrugavegaṁ nī māṭrugaveggaṁ
ñānŏru vĕṟuṁ kānanttilĕ pulkkŏḍiyallo
tūvugĕnnil nī pāvana maṇiveṇuvin gānaṁ
ĕn jīvida gānaṁ

kaṇḍuvanna kinākkaḽ tannuḍĕ kāḽindīnadiyil
ninṟĕ puñjiri, pañjamiyilĕ sandrigabolĕ
innu pŏndivannille?