Kannundaayadu ninne

കണ്ണുണ്ടായതു നിന്നെ
Year
Language

കണ്ണുണ്ടായത് നിന്നെ കാണാൻ
കാതുണ്ടായതു നിൻ കഥ കേൾക്കാൻ (2)
കരളുണ്ടായതു നിനക്കു കവരാൻ
കദനം കൊണ്ടത് നിനക്കായ് കരയാൻ
(കണ്ണുണ്ടായത്....)

കൈകളുണ്ടായത് നിന്നരക്കെട്ടിൽ
കണിമലർ വള്ളി പോൽ ചുറ്റിപ്പിണയാൻ
കവിളുണ്ടായത് നിൻ വിരിമാറിൽ
കൈതമലർത്താളു പോലെയമർത്താൻ
(കണ്ണുണ്ടായത്....)

പകലണയുന്നത് നിന്നൊളി കാണാൻ
നിശയണയുന്നത് നിൻ നിഴൽ കാണാൻ
കനവുണ്ടായത് കാമുകാ നിന്റെ
കാമമനോഹര കേളികൾ കാണാൻ
(കണ്ണുണ്ടായത്....)

kaṇṇuṇḍāyat ninnĕ kāṇān
kāduṇḍāyadu nin katha keḽkkān (2)
karaḽuṇḍāyadu ninakku kavarān
kadanaṁ kŏṇḍat ninakkāy karayān
(kaṇṇuṇḍāyat....)

kaigaḽuṇḍāyat ninnarakkĕṭṭil
kaṇimalar vaḽḽi pol suṭrippiṇayān
kaviḽuṇḍāyat nin virimāṟil
kaidamalarttāḽu polĕyamarttān
(kaṇṇuṇḍāyat....)

pagalaṇayunnat ninnŏḽi kāṇān
niśayaṇayunnat nin niḻal kāṇān
kanavuṇḍāyat kāmugā ninṟĕ
kāmamanohara keḽigaḽ kāṇān
(kaṇṇuṇḍāyat....)