കണ്ണും പൂട്ടിയുറങ്ങുക നീയെന്‍
കണ്ണേ പുന്നാരപ്പൊന്നു മകളേ
അമ്മേം അച്ഛനും ചാരത്തിരിപ്പൂ
ചെമ്മേ നീയുറങ്ങോമനക്കുഞ്ഞേ
(കണ്ണും പൂട്ടി)
ഓമനക്കണ്ണുകള്‍ ചിമ്മുന്നു കണ്മണി
ഓടിപ്പോ കാറ്റേ നീ ഒച്ച വയ്ക്കാതെ
താരാട്ടു പാടുവാന്‍ അമ്മയുണ്ടല്ലോ
താളം പിടിക്കുവാന്‍ അച്ഛനുണ്ടല്ലോ
താരണിത്തൂമുഖം സൂക്ഷിച്ചു നോക്കി
എന്‍ തങ്കക്കുടത്തിനെ കണ്ണ് വയ്ക്കാതെ
താമരക്കണ്‍കളില്‍ നിദ്ര വന്നല്ലോ
താമസിക്കാതെയുറങ്ങുകെന്‍ തങ്കം
(കണ്ണും പൂട്ടി )