Kannugannil

കണ്ണുകണ്ണില്‍
Year
Language

കണ്ണു കണ്ണില്‍ കൊണ്ട നിമിഷം മുതല്‍
കളിയാടി തോല്‍ക്കുകയാണെന്‍ നെഞ്ചം
വര്‍ണ്ണജാലം കാട്ടും നിന്‍ ലോചനം
കഥ മാറ്റിയെഴുതും പൊന്‍‍തൂവല്‍
(കണ്ണ്...)

നിന്‍ മാറില്‍ ചായുവാന്‍
നിന്‍ മദം നുകരുവാന്‍
കാത്തു ജന്മം ഞാനെത്ര
നിന്‍ സ്വരം പെയ്യും
ലഹരിതന്‍ പുഴയില്‍
നീന്തുകയാണെന്‍ ഭാവന
(കണ്ണ്...)

എന്‍ നെഞ്ചിനുള്ളിലെ പൊന്നഴിക്കൂട്ടിന്റെ
വാതില്‍ നിനക്കായ് തുറന്നു ഞാന്‍
കപടമീ ലോകം അറിയുകെന്‍ തങ്കം
അനഘമെന്‍ പ്രേമം ഓമലേ
(കണ്ണ്...)

kaṇṇu kaṇṇil kŏṇḍa nimiṣaṁ mudal
kaḽiyāḍi tolkkugayāṇĕn nĕñjaṁ
varṇṇajālaṁ kāṭṭuṁ nin losanaṁ
katha māṭriyĕḻuduṁ pŏndūval
(kaṇṇ...)

nin māṟil sāyuvān
nin madaṁ nugaruvān
kāttu janmaṁ ñānĕtra
nin svaraṁ pĕyyuṁ
laharidan puḻayil
nīndugayāṇĕn bhāvana
(kaṇṇ...)

ĕn nĕñjinuḽḽilĕ pŏnnaḻikkūṭṭinṟĕ
vādil ninakkāy tuṟannu ñān
kabaḍamī logaṁ aṟiyugĕn daṅgaṁ
anaghamĕn premaṁ omale
(kaṇṇ...)