Kannugalil pooviriyum

കണ്ണുകളില്‍ പൂവിരിയും
Year
Language

കണ്ണുകളില്‍ പൂ വിരിയും കവിതപോലെ നിന്നു
എന്റെ പൊന്‍‌കിനാവേ നീ മണിത്തംബുരു മീട്ടി
നാകലോക ലീലകളില്‍ ഞാനും നീയുമൊന്നായ്
യാമിനി നീ... പൗര്‍ണ്ണമി ഞാന്‍...

(കണ്ണുകളില്‍...)

നാണം നിന്‍ മൃദുമേനിപ്പൂവിന്‍ ദലങ്ങളില്‍
താളം... സുരഭാവം... (നാണം നിന്‍)
കണ്ടു നില്‍ക്കാന്‍ നിന്‍ കാതരമിഴിമലരുകളെ
സ്വന്തമാക്കാന്‍ എന്നിലുണരുന്നൂ ആത്മദാഹം
യാമിനി നീ... പൗര്‍ണ്ണമി ഞാന്‍...

(കണ്ണുകളില്‍...)

രാഗം മാനസമന്ദിരത്തിനണിയറയില്‍
മൂകം... തിരനോട്ടം... (രാഗം മാനസ)
കതിരണിയാന്‍ കതിരൊളിതന്‍ മലരുകളില്‍‍
നിറമണിയാന്‍ കൊതികൊള്ളും മാനസം
ഭാമിനി ഞാന്‍... ഭാവന നീ...

(കണ്ണുകളില്‍...)

kaṇṇugaḽil pū viriyuṁ kavidabolĕ ninnu
ĕnṟĕ pŏn‌kināve nī maṇittaṁburu mīṭṭi
nāgaloga līlagaḽil ñānuṁ nīyumŏnnāy
yāmini nī... paurṇṇami ñān...

(kaṇṇugaḽil...)

nāṇaṁ nin mṛdumenippūvin dalaṅṅaḽil
tāḽaṁ... surabhāvaṁ... (nāṇaṁ nin)
kaṇḍu nilkkān nin kādaramiḻimalarugaḽĕ
svandamākkān ĕnniluṇarunnū ātmadāhaṁ
yāmini nī... paurṇṇami ñān...

(kaṇṇugaḽil...)

rāgaṁ mānasamandirattinaṇiyaṟayil
mūgaṁ... tiranoṭṭaṁ... (rāgaṁ mānasa)
kadiraṇiyān kadirŏḽidan malarugaḽil
niṟamaṇiyān kŏdigŏḽḽuṁ mānasaṁ
bhāmini ñān... bhāvana nī...

(kaṇṇugaḽil...)