Kannugal karingoovala

കണ്ണുകള്‍ കരിങ്കൂവള
Year
Language

ഉം..ഉം...
കണ്ണുകൾ കരിങ്കൂവള പൂക്കൾ
കവിളുകൾ കമലപൂക്കൾ
അവയിൽ നിൻ കൈവിരലുകളൊഴുകുമ്പോൾ
നിശാഗന്ധിയാവും ഞാൻ (2)
നാണിച്ച്‌ നാണിച്ച്‌ നാണിച്ച്‌ ഞാനൊരു
നിശാഗന്ധിയാവും ഞാൻ

മോഹം മോഹത്തിലുരയുമ്പോളൊരു
മാദകസൗരഭം പരക്കും (മോഹം..)
പുതിയൊരു മാദകസൗരഭം പരക്കും
ആ സൗരഭത്തിൻ ചിറകുകൾ കൊണ്ടു ഞാൻ
ആപാദചൂഡം പൊതിയും
ഇങ്ങനെ ഇങ്ങനെ ഇങ്ങനെ പൊതിയും
ഞാനോരാൺപൂ ചൂടിയൊരുങ്ങും (കണ്ണുകൾ...)

സ്നേഹം സ്നേഹത്തിലലിയുമ്പോളൊരു
രോമാഞ്ചമായ്‌ ഞാൻ മാറും (സ്നേഹം..)
പുതിയൊരു രോമാഞ്ചമായ്‌ ഞാൻ മാറും
ആ രോമഹര്‍ഷത്തിന്‍ ഇതളുകൾക്കുള്ളിൽ ഞാൻ
ആയിരം സ്വപ്നങ്ങൾ വിരിയും (ആരോമൽ..)
ഇങ്ങനെ ഇങ്ങനെ ഇങ്ങനെ....

uṁ..uṁ...
kaṇṇugaḽ kariṅgūvaḽa pūkkaḽ
kaviḽugaḽ kamalabūkkaḽ
avayil nin kaiviralugaḽŏḻugumboḽ
niśāgandhiyāvuṁ ñān (2)
nāṇicc‌ nāṇicc‌ nāṇicc‌ ñānŏru
niśāgandhiyāvuṁ ñān

mohaṁ mohattilurayumboḽŏru
mādagasaurabhaṁ parakkuṁ (mohaṁ..)
pudiyŏru mādagasaurabhaṁ parakkuṁ
ā saurabhattin siṟagugaḽ kŏṇḍu ñān
ābādasūḍaṁ pŏdiyuṁ
iṅṅanĕ iṅṅanĕ iṅṅanĕ pŏdiyuṁ
ñānorāṇbū sūḍiyŏruṅṅuṁ (kaṇṇugaḽ...)

snehaṁ snehattilaliyumboḽŏru
romāñjamāy‌ ñān māṟuṁ (snehaṁ..)
pudiyŏru romāñjamāy‌ ñān māṟuṁ
ā romaharṣattin idaḽugaḽkkuḽḽil ñān
āyiraṁ svapnaṅṅaḽ viriyuṁ (āromal..)
iṅṅanĕ iṅṅanĕ iṅṅanĕ....