കണ്ണുകള്‍ അജ്ഞാത സങ്കല്‍പ്പ ഗന്ധര്‍വ്വ മന്ദിരത്തിന്‍
കലാജാലക പാളികള്‍
തന്നെ തുറന്നു ഹൃദയങ്ങളങ്ങനെ
തമ്മില്‍ പുണരുന്നു ശരമെയ്തു മന്മഥന്‍
മന്ദസ്മിതങ്ങള്‍ മനസ്സിലാദ്യം പൂത്ത
വര്‍ണ്ണ പുഷ്പങ്ങള്‍ വിരിയുന്ന ചുണ്ടുകള്‍
പ്രേമചിത്രങ്ങള്‍ വരച്ചു തളിരിട്ട
രോമഹര്‍ഷങ്ങളില്‍ സ്വപ്നരേണുക്കളാല്‍
ചക്രവാളത്തിന്‍ കുടക്കീഴില്‍ ആ പ്രേമ
ചക്രവാളങ്ങള്‍ രചിച്ച സ്വര്‍ഗ്ഗങ്ങളില്‍
മുത്തുച്ചിലമ്പണിഞ്ഞെത്ര നൃത്തം വെച്ചു
മുഗ്ധാനുഭൂതികള്‍ മാളവകന്യകള്‍