Kannubotti

കണ്ണുപൊത്തി
Year
Language

കണ്ണുപൊത്തിക്കളിയാണു ജീവിതം
ഒരു കണ്ണുപൊത്തിക്കളിയാണു ജീവിതം
കാണാത്ത കനകത്തിന്‍ ഖനി തേടിപ്പോകുന്നു
കാണുന്ന കല്ലെല്ലാം കൈയ്യെത്തിപ്പിടിക്കുന്നു
(കണ്ണുപൊത്തി)

അനുരാഗസുരഭില ഹൃദയം
മധുരാനുഭൂതിതന്‍ നിലയം
ആയിരം സ്വര്‍ഗ്ഗകവാടങ്ങള്‍ തുറക്കും
ആരാധനാനിലയം...
ഒരു ദേവന്‍ മാത്രം കുടിയിരുന്നാല്‍
സര്‍‌വ്വം ശാന്തം ജ്യോതിര്‍മയം

അഭിലാഷവസന്തങ്ങളുണരും
ആരാമം മാനവഹൃദയം
ആയിരം പുഷ്പവിമാനങ്ങള്‍ പറക്കും
ആനന്ദനീലാംബരം...
ഒരു വേനല്‍ വന്നാല്‍ പൂ കൊഴിയും
ഓരോ നിറവും മണ്ണടിയും
(കണ്ണുപൊത്തി)

kaṇṇubŏttikkaḽiyāṇu jīvidaṁ
ŏru kaṇṇubŏttikkaḽiyāṇu jīvidaṁ
kāṇātta kanagattin khani teḍippogunnu
kāṇunna kallĕllāṁ kaiyyĕttippiḍikkunnu
(kaṇṇubŏtti)

anurāgasurabhila hṛdayaṁ
madhurānubhūdidan nilayaṁ
āyiraṁ svarggagavāḍaṅṅaḽ tuṟakkuṁ
ārādhanānilayaṁ...
ŏru devan mātraṁ kuḍiyirunnāl
sar‌vvaṁ śāndaṁ jyodirmayaṁ

abhilāṣavasandaṅṅaḽuṇaruṁ
ārāmaṁ mānavahṛdayaṁ
āyiraṁ puṣpavimānaṅṅaḽ paṟakkuṁ
ānandanīlāṁbaraṁ...
ŏru venal vannāl pū kŏḻiyuṁ
oro niṟavuṁ maṇṇaḍiyuṁ
(kaṇṇubŏtti)