Kannonnu turakku

കണ്ണൊന്നു തുറക്കു
Work
Year
Language

കണ്ണൊന്നു തുറക്കൂ ദീപങ്ങളേ
മണ്ണിലിറങ്ങിയ താരങ്ങളേ
കനകനിലാവിന്‍ പൈതങ്ങളേ
കാര്‍ത്തികരാവിന്‍ പുളകങ്ങളേ

ഞങ്ങള്‍ വിടര്‍ത്തും മണിദീപമലരുകള്‍
നുള്ളരുതേ നീ പൂങ്കാറ്റേ
മലരണിമുറ്റത്ത് ഞങ്ങള്‍ നല്ലൊരു
മണിദീപമാലിക കൊരുത്തോട്ടെ?

മണ്ണിലും വിണ്ണിലും ഹൃദയങ്ങളിലും
മിന്നിത്തെളിയൂ ദീപങ്ങളേ
തൃക്കാര്‍ത്തികയുടെ തിരുവാര്‍മുടിയില്‍
തിരുകിയ കാനന മലരുകളേ

kaṇṇŏnnu tuṟakkū dībaṅṅaḽe
maṇṇiliṟaṅṅiya tāraṅṅaḽe
kanaganilāvin paidaṅṅaḽe
kārttigarāvin puḽagaṅṅaḽe

ñaṅṅaḽ viḍarttuṁ maṇidībamalarugaḽ
nuḽḽarude nī pūṅgāṭre
malaraṇimuṭratt ñaṅṅaḽ nallŏru
maṇidībamāliga kŏruttoṭṭĕ?

maṇṇiluṁ viṇṇiluṁ hṛdayaṅṅaḽiluṁ
minnittĕḽiyū dībaṅṅaḽe
tṛkkārttigayuḍĕ tiruvārmuḍiyil
tirugiya kānana malarugaḽe