Kanniyilppirannaalum

കന്നിയില്‍പ്പിറന്നാലും
Year
Language

കന്നിയിൽ പിറന്നാലും കാർത്തിക നാളായാലും
കണ്ണിനു കണ്ണായ്‌ തന്നെ ഞാൻ വളർത്തും
എന്റെ കണ്ണിനു കണ്ണായ്‌ തന്നെ ഞാൻ വളർത്തും (കന്നിയിൽ..)

പെൺകുഞ്ഞാണെങ്കിലും ആൺകുഞ്ഞാണെങ്കിലും
തങ്കത്തിൻ തൊട്ടിൽ കെട്ടി താരാട്ടും ഞാൻ (പെൺ..)
പെൺകുഞ്ഞാണെങ്കിലും ആൺകുഞ്ഞാണെങ്കിലും
നല്ല തങ്കത്തിൻ തൊട്ടിൽ കെട്ടി താരാട്ടും ഞാൻ

പവിഴം പോൽ ചുമന്നൊരു പട്ടിളം കാതിൽ
മെല്ലെ കവിത തുളുമ്പുമൊരു പേരു വിളിക്കും
കണ്ണു തട്ടാതിരിക്കുവാന്‍ അമ്മയെ കൊണ്ട്‌ തന്നെ
കണ്ണാടി കവിളത്തും പൊട്ട്‌ കുത്തിക്കും
കുഞ്ഞി പൊട്ട്‌ കുത്തിക്കും (കണ്ണു..) (കന്നിയിൽ..)

കനകതൂശിയാൽ നിങ്ങൾ കാതു രണ്ടും തുളയ്ക്കുമ്പോൾ
കണ്ട്‌ നിൽക്കാൻ വയ്യാതെ ഓടിയൊളിക്കും ഓടിയൊളിക്കും (കനക..)
നാട്ടുനടപ്പൊത്ത്‌ നമ്മൾ നാലാളെ
വിളിച്ചിട്ട്‌ ചോറ്റാനിക്കരെ ചെന്ന് ചോറുകൊടുക്കും (നാട്ടുനടപ്പൊത്ത്‌..)

kanniyil piṟannāluṁ kārttiga nāḽāyāluṁ
kaṇṇinu kaṇṇāy‌ tannĕ ñān vaḽarttuṁ
ĕnṟĕ kaṇṇinu kaṇṇāy‌ tannĕ ñān vaḽarttuṁ (kanniyil..)

pĕṇguññāṇĕṅgiluṁ āṇguññāṇĕṅgiluṁ
taṅgattin dŏṭṭil kĕṭṭi tārāṭṭuṁ ñān (pĕṇ..)
pĕṇguññāṇĕṅgiluṁ āṇguññāṇĕṅgiluṁ
nalla taṅgattin dŏṭṭil kĕṭṭi tārāṭṭuṁ ñān

paviḻaṁ pol sumannŏru paṭṭiḽaṁ kādil
mĕllĕ kavida tuḽumbumŏru peru viḽikkuṁ
kaṇṇu taṭṭādirikkuvān ammayĕ kŏṇḍ‌ tannĕ
kaṇṇāḍi kaviḽattuṁ pŏṭṭ‌ kuttikkuṁ
kuññi pŏṭṭ‌ kuttikkuṁ (kaṇṇu..) (kanniyil..)

kanagadūśiyāl niṅṅaḽ kādu raṇḍuṁ tuḽaykkumboḽ
kaṇḍ‌ nilkkān vayyādĕ oḍiyŏḽikkuṁ oḍiyŏḽikkuṁ (kanaga..)
nāṭṭunaḍappŏtt‌ nammaḽ nālāḽĕ
viḽicciṭṭ‌ soṭrānikkarĕ sĕnn soṟugŏḍukkuṁ (nāṭṭunaḍappŏtt‌..)