Kanniyilam kaadugal

കന്നിയിളം കാടുകൾ
Year
Language

കന്നിയിളംകാടുകള്‍ പൂത്തുലഞ്ഞു, എന്റെ
കിങ്ങിണിപ്പെണ്ണ് തേന്‍ ചൊരിഞ്ഞു
ചഞ്ചലം ചലചലം പാട്ടു പാടി
മഞ്ചാടിമണിമുത്ത് നൃത്തമാടി
(കന്നിയിളം)

തെന കുത്തി നൂറാക്കി കാട്ടുകന്നി
തേന്‍ കൂട്ടി അവനൂട്ടി ഓമല്‍പ്പെണ്ണ്
തുടി കൊട്ടിപ്പാടണ കാണിമാരന്‍ വന്ന്
പുടവ കൊടുക്കുവാന്‍ കാത്തുനിന്നു
മലയോര താഴ്‌വരയിലെ മൈന, അവള്‍
മൈലാഞ്ചി പൂശി മിനുങ്ങിയ മൈന
(കന്നിയിളം)

മഴ പെയ്‌തു മലയാകെ കുളിരു കോരി
ഇണ കൂടാന്‍ ഒരു ജോഡി കൂടുതേടി
മലമുകളിലെ ചന്ദനക്കാട്ടില്‍
കരിമുകില്‍ ഇണ ചേരും വീട്ടില്‍‍
മലയോര താഴ്‌വരയിലെ മൈന, അവള്‍
മൈലാഞ്ചി പൂശി മിനുങ്ങിയ മൈന
(കന്നിയിളം)

kanniyiḽaṁkāḍugaḽ pūttulaññu, ĕnṟĕ
kiṅṅiṇippĕṇṇ ten sŏriññu
sañjalaṁ salasalaṁ pāṭṭu pāḍi
mañjāḍimaṇimutt nṛttamāḍi
(kanniyiḽaṁ)

tĕna kutti nūṟākki kāṭṭuganni
ten kūṭṭi avanūṭṭi omalppĕṇṇ
tuḍi kŏṭṭippāḍaṇa kāṇimāran vann
puḍava kŏḍukkuvān kāttuninnu
malayora tāḻ‌varayilĕ maina, avaḽ
mailāñji pūśi minuṅṅiya maina
(kanniyiḽaṁ)

maḻa pĕy‌tu malayāgĕ kuḽiru kori
iṇa kūḍān ŏru joḍi kūḍudeḍi
malamugaḽilĕ sandanakkāṭṭil
karimugil iṇa seruṁ vīṭṭil
malayora tāḻ‌varayilĕ maina, avaḽ
mailāñji pūśi minuṅṅiya maina
(kanniyiḽaṁ)