Kanniraavin

കന്നിരാവിന്‍
Year
Language

കന്നിരാവിന്‍ കളഭക്കിണ്ണം
പൊന്നാനിപ്പുഴയില്‍ വീണപ്പോള്‍

ഒന്നാംകുന്നിലെ ഒന്നാം പൈങ്കിളി
മുങ്ങാംകുളിയിട്ടെടുക്കാന്‍ പോയ്
ഓളങ്ങള്‍ കിണ്ണമെടുത്തൊളിപ്പിച്ചു
ഒന്നാം പൈങ്കിളിയെ കളിപ്പിച്ചു

തൃത്താലക്കാവിലെ പുത്തനിലഞ്ഞി-
ക്കത്തം നാളൊരു കുറികിട്ടി
ലക്ഷം ലക്ഷം പൊന്മണിമുത്ത്
ലക്ഷണമൊത്തൊരു തൂമുത്ത്
മുത്തുകള്‍പെറുക്കാന്‍ ഞാനും പോയ്
മുത്തായമുത്തൊക്കെ കാറ്റുകട്ടൂ
പണ്ട് കന്നിരാവിന്‍....

കിഴക്കേമുറ്റത്തെ മുല്ലപ്പെണ്ണിനു
മഴക്കാലത്തൊരു ചെപ്പുകിട്ടി
അവിലും മലരും അതിലുണ്ടെന്നായ്
അയലത്തുള്ളവര്‍ പെണ്‍കൊടിമാര്‍
ചെപ്പുതുറന്നപ്പോള്‍ ഞാനും പോയ്
ചെപ്പിനകത്തോ കസ്തൂരി
ചെപ്പിനകത്തോ കസ്തൂര്‍
പണ്ട്കന്നിരാവിന്‍............

kannirāvin kaḽabhakkiṇṇaṁ
pŏnnānippuḻayil vīṇappoḽ

ŏnnāṁkunnilĕ ŏnnāṁ paiṅgiḽi
muṅṅāṁkuḽiyiṭṭĕḍukkān poy
oḽaṅṅaḽ kiṇṇamĕḍuttŏḽippiccu
ŏnnāṁ paiṅgiḽiyĕ kaḽippiccu

tṛttālakkāvilĕ puttanilaññi-
kkattaṁ nāḽŏru kuṟigiṭṭi
lakṣaṁ lakṣaṁ pŏnmaṇimutt
lakṣaṇamŏttŏru tūmutt
muttugaḽpĕṟukkān ñānuṁ poy
muttāyamuttŏkkĕ kāṭrugaṭṭū
paṇḍ kannirāvin....

kiḻakkemuṭrattĕ mullappĕṇṇinu
maḻakkālattŏru sĕppugiṭṭi
aviluṁ malaruṁ adiluṇḍĕnnāy
ayalattuḽḽavar pĕṇgŏḍimār
sĕppuduṟannappoḽ ñānuṁ poy
sĕppinagatto kastūri
sĕppinagatto kastūr
paṇḍkannirāvin............