Kannippoomaanam kannum nattu nyaaan nokkiyirikke

കന്നിപ്പൂമാനം കണ്ണും നട്ടു ഞാൻ നോക്കിയിരിക്കെ
Year
Language

കന്നിപ്പൂമാനം കണ്ണും നട്ടു-
ഞാന്‍ നോക്കിയിരിക്കെ...
എന്റെ മനസ്സില്‍ തൈമണി-
ത്തെന്നലായ് പുല്‍കാന്‍ നീ വന്നു

(കന്നി...)

വെട്ടം കിഴക്ക് പൊട്ടുകുത്തി,
കാന്തി പരന്നു....
കാണാത്ത തീരങ്ങള്‍
തേടി നടന്നപ്പോള്‍...
മൂകാനുരാഗം കഥ പറഞ്ഞു...
വാനവും മേഘവും പോലെ...
ഓളവും തീരവും പോലെ...
ജന്മം ഈയൊരു ജന്മം
ഒന്നായ് ചേരാന്‍ നീ വന്നു...

(കന്നി..)

പൗര്‍ണ്ണമിത്തിങ്കള്‍
വന്നു തെളിഞ്ഞു, രാവുമുണര്‍ന്നു
നിന്‍ മൃദുസ്‌മേരവീചിയിലാറാടി
എല്ലാം മറന്നപ്പോള്‍‍ നീ ചൊല്ലി
മലരും മധുവും പോലെ...
മഞ്ഞും കുളിരും പോലെ...
ജന്മം ഈയൊരു ജന്മം
ഒന്നായ് ചേരാന്‍ നീ വന്നു..

(കന്നി..)

kannippūmānaṁ kaṇṇuṁ naṭṭu-
ñān nokkiyirikkĕ...
ĕnṟĕ manassil taimaṇi-
ttĕnnalāy pulgān nī vannu

(kanni...)

vĕṭṭaṁ kiḻakk pŏṭṭugutti,
kāndi parannu....
kāṇātta tīraṅṅaḽ
teḍi naḍannappoḽ...
mūgānurāgaṁ katha paṟaññu...
vānavuṁ meghavuṁ polĕ...
oḽavuṁ tīravuṁ polĕ...
janmaṁ īyŏru janmaṁ
ŏnnāy serān nī vannu...

(kanni..)

paurṇṇamittiṅgaḽ
vannu tĕḽiññu, rāvumuṇarnnu
nin mṛdus‌meravīsiyilāṟāḍi
ĕllāṁ maṟannappoḽ nī sŏlli
malaruṁ madhuvuṁ polĕ...
maññuṁ kuḽiruṁ polĕ...
janmaṁ īyŏru janmaṁ
ŏnnāy serān nī vannu..

(kanni..)