Kannippenne en munnil snehappaadam neeyalle [M]

കന്നിപ്പെണ്ണെ എൻ മുന്നിൽ സ്നേഹപ്പാടം നീയല്ലേ [M]
Year
Language

കന്നിപ്പെണ്ണേ എൻ മുന്നിൽ
സ്നേഹപ്പാടം നീയല്ലേ
കാണിപ്പൊന്നായ് നീയില്ലേ
പൊൻവയലിൻ വക്കത്തെ പുന്നമട തീരത്തെ
കാറ്റേ സ്നേഹം കൊയ്യാൻ വായോ
(കന്നിപ്പെണ്ണേ......)

തെന്നൽ കൈ തൊട്ടാലെന്നും മെയ്യിൽ നീ
കതിരണിയും നാണം കുണുങ്ങി
നാണം മൂടും നേരം കവിളിന്മേൽ നീ മുത്തം നൽകീ
മുത്തത്തിൻ മൊട്ടെല്ലാം മുത്തുകളായ് മാറുന്നേ
അഴകൊഴുകും പൊന്നോണ നാളിൽ
പൊന്നോണം പോയാലും നിൻ മനസ്സിൻ മുറ്റത്തോ
കളമെഴുതാൻ ഞാനെന്നുമില്ലേ
(കന്നിപ്പെണ്ണേ......)

നീയോ തൂമഞ്ഞിൻ പായിൽ ചായുമ്പോൾ
അകമിഴിയിൽ സൂര്യൻ വിളങ്ങി
മഞ്ഞിൽ സൂര്യൻ നീയോ
പുതുമേട കുളിരണിയുന്നുള്ളിൽ
മേടത്തിൻ തൂമഞ്ഞ പൂങ്കുലയാലെന്നെന്നും
നിറകണി നീയേകുന്നു കണ്ണിൽ
പ്രേമത്തിൻ പൊന്നാര്യൻ നെന്മണിയാലെന്നെന്നും
നിറപറയായ് മാറുന്നു ഞാനും
(കന്നിപ്പെണ്ണേ......)

kannippĕṇṇe ĕn munnil
snehappāḍaṁ nīyalle
kāṇippŏnnāy nīyille
pŏnvayalin vakkattĕ punnamaḍa tīrattĕ
kāṭre snehaṁ kŏyyān vāyo
(kannippĕṇṇe......)

tĕnnal kai tŏṭṭālĕnnuṁ mĕyyil nī
kadiraṇiyuṁ nāṇaṁ kuṇuṅṅi
nāṇaṁ mūḍuṁ neraṁ kaviḽinmel nī muttaṁ nalgī
muttattin mŏṭṭĕllāṁ muttugaḽāy māṟunne
aḻagŏḻuguṁ pŏnnoṇa nāḽil
pŏnnoṇaṁ poyāluṁ nin manassin muṭratto
kaḽamĕḻudān ñānĕnnumille
(kannippĕṇṇe......)

nīyo tūmaññin pāyil sāyumboḽ
agamiḻiyil sūryan viḽaṅṅi
maññil sūryan nīyo
pudumeḍa kuḽiraṇiyunnuḽḽil
meḍattin dūmañña pūṅgulayālĕnnĕnnuṁ
niṟagaṇi nīyegunnu kaṇṇil
premattin pŏnnāryan nĕnmaṇiyālĕnnĕnnuṁ
niṟabaṟayāy māṟunnu ñānuṁ
(kannippĕṇṇe......)