Kannippenne en munnil [D]

കന്നിപ്പെണ്ണേ എൻ മുന്നിൽ [D]
Year
Language

കന്നിപ്പെണ്ണേ എൻ മുന്നിൽ
സ്നേഹ പാടം നീയല്ലേ
കാണി പൊന്നായ് നീയില്ലേ
പൊൻവയലിൻ വക്കത്തെ പുന്നമട തീരത്തെ
കാറ്റേ സ്നേഹം കൊയ്യാൻ വായോ
(കന്നിപ്പെണ്ണേ)

തെന്നൽ കൈ തൊട്ടാലെന്നും മെയ്യിൽ നീ
കതിരണിയും നാണം കുണുങ്ങി
നാണംമൂടുംനേരം കവിളിന്മേൽ നീമുത്തംനൽകീ
മുത്തത്തിൻ മൊട്ടെല്ലാം മുത്തുകളായ് മാറുന്നേ
അഴകൊഴുകും പൊന്നോണ നാളിൽ
പൊന്നോണം പോയാലും നിൻ മനസ്സിൻ മുറ്റത്തൊ
കളമെഴുതാൻ ഞാനെന്നുമില്ലേ
(കന്നിപ്പെണ്ണേ)

നീയോ തൂമഞ്ഞിൻപായിൽ ചായുമ്പോൾ
അകമിഴിയിൽ സൂര്യൻ വിളങ്ങി
മഞ്ഞിൽ സൂര്യൻ നീയൊ
പുതുമേട കുളിരണിയുന്നുള്ളിൽ
മേടത്തിൻ തൂമഞ്ഞപൂങ്കുലയാലെന്നെന്നും
നിറകണി നീയേകുന്നു കണ്ണിൽ
പ്രേമത്തിൻ പൊന്നാര്യൻ നെന്മണിയാലെന്നെന്നും
നിറപറയായ് മാറുന്നു ഞാനും
(കന്നിപ്പെണ്ണേ)

kannippĕṇṇe ĕn munnil
sneha pāḍaṁ nīyalle
kāṇi pŏnnāy nīyille
pŏnvayalin vakkattĕ punnamaḍa tīrattĕ
kāṭre snehaṁ kŏyyān vāyo
(kannippĕṇṇe)

tĕnnal kai tŏṭṭālĕnnuṁ mĕyyil nī
kadiraṇiyuṁ nāṇaṁ kuṇuṅṅi
nāṇaṁmūḍuṁneraṁ kaviḽinmel nīmuttaṁnalgī
muttattin mŏṭṭĕllāṁ muttugaḽāy māṟunne
aḻagŏḻuguṁ pŏnnoṇa nāḽil
pŏnnoṇaṁ poyāluṁ nin manassin muṭrattŏ
kaḽamĕḻudān ñānĕnnumille
(kannippĕṇṇe)

nīyo tūmaññinpāyil sāyumboḽ
agamiḻiyil sūryan viḽaṅṅi
maññil sūryan nīyŏ
pudumeḍa kuḽiraṇiyunnuḽḽil
meḍattin dūmaññabūṅgulayālĕnnĕnnuṁ
niṟagaṇi nīyegunnu kaṇṇil
premattin pŏnnāryan nĕnmaṇiyālĕnnĕnnuṁ
niṟabaṟayāy māṟunnu ñānuṁ
(kannippĕṇṇe)