Kannippeeli

കന്നിപ്പീലി
Year
Language

ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട്
മെല്ലെ ചാഞ്ഞുറങ്ങാന്‍ ചാഞ്ചാട്
ഇത്തിരിക്കുഞ്ഞിന്‍ കണ്ണുറങ്ങ്
മെല്ലെ ചിത്തിരക്കുഞ്ഞിന്‍ കരളുറങ്ങ്

കന്നിപ്പീലിത്തൂവലൊതുക്കും
കിങ്ങിണിത്തേന്‍‌കുരുന്നേ
കുന്നോളം പുത്തന്‍ തന്നാലും
വാനോരും വന്നു വിളിച്ചാലും
കൈ വിടാതെ വളര്‍ത്തും
നിന്നെയീ കാഞ്ചനക്കൂട്ടിലുറക്കും
(കന്നിപ്പീലി...)

കാല്‍ വളരുമ്പോള്‍
കുഞ്ഞിക്കൈ വളരുമ്പോള്‍
പൊന്നു തരാന്‍ മുത്തണിയാന്‍
പൊന്നു തരാന്‍ പുതുമുത്തണിയാന്‍
വാല്‍ക്കണ്ണാടിയുമായ് അമ്മയുണര്‍ന്നല്ലോ
ഉള്ളിലൊരമ്മയുണര്‍ന്നല്ലോ....
(കന്നിപ്പീലി...)

വഴിയറിയാതെ
നോവിന്‍ പൊരുളറിയാതെ
മണ്ണിലെങ്ങോ കണ്‍തുറന്നൂ...
മണ്ണിലെങ്ങോ താരം കണ്‍തുറന്നൂ
കാണാമറയേ - രാവതറിഞ്ഞില്ല
നന്മണിപ്പൂവറിഞ്ഞില്ല...
(കന്നിപ്പീലി...)

ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട്
മെല്ലെ ചാഞ്ഞുറങ്ങാന്‍ ചാഞ്ചാട്
ഇത്തിരിക്കുഞ്ഞിന്‍ കണ്ണുറങ്ങ്
മെല്ലെ ചിത്തിരക്കുഞ്ഞിന്‍ കരളുറങ്ങ്

sāñjakkaṁ sāñjakkaṁ sāñjāṭ
mĕllĕ sāññuṟaṅṅān sāñjāṭ
ittirikkuññin kaṇṇuṟaṅṅ
mĕllĕ sittirakkuññin karaḽuṟaṅṅ

kannippīlittūvalŏdukkuṁ
kiṅṅiṇitten‌kurunne
kunnoḽaṁ puttan dannāluṁ
vānoruṁ vannu viḽiccāluṁ
kai viḍādĕ vaḽarttuṁ
ninnĕyī kāñjanakkūṭṭiluṟakkuṁ
(kannippīli...)

kāl vaḽarumboḽ
kuññikkai vaḽarumboḽ
pŏnnu tarān muttaṇiyān
pŏnnu tarān pudumuttaṇiyān
vālkkaṇṇāḍiyumāy ammayuṇarnnallo
uḽḽilŏrammayuṇarnnallo....
(kannippīli...)

vaḻiyaṟiyādĕ
novin pŏruḽaṟiyādĕ
maṇṇilĕṅṅo kaṇduṟannū...
maṇṇilĕṅṅo tāraṁ kaṇduṟannū
kāṇāmaṟaye - rāvadaṟiññilla
nanmaṇippūvaṟiññilla...
(kannippīli...)

sāñjakkaṁ sāñjakkaṁ sāñjāṭ
mĕllĕ sāññuṟaṅṅān sāñjāṭ
ittirikkuññin kaṇṇuṟaṅṅ
mĕllĕ sittirakkuññin karaḽuṟaṅṅ