Kannippalunge ponninkinaave

കന്നിപ്പളുങ്കേ പൊന്നിന്‍കിനാവേ
Work
Year
Language

കന്നിപ്പളുങ്കേ പൊന്നും കിനാവേ സുന്ദരി പുന്നാരേ...
കൺ‌മണിക്കെന്തിനീ കള്ളപ്പരിഭവം കല്യാണരാവല്ലേ..

ഇതു കല്യാണരാവല്ലേ...
കാതിൽ തുലുങ്കിയും കുഞ്ഞി അലുക്കത്തും കയ്യിൽ കടകനും തോടയും കൊമ്പനും
മിന്നിയും മാട്ടിയും നെറ്റിക്കുറിയുമിട്ടംഗനമാരുടെ ഒപ്പന കേട്ട്
പൊന്നിൽ കുളിച്ചു നീ ബന്നതല്ലേ പിന്നെ എന്തിനീ കള്ളനാണം...
നിനക്കെന്തിനീ കള്ളനാണം...
കന്നിപ്പളുങ്കേ പൊന്നും കിനാവേ സുന്ദരി പുന്നാരേ...
കൺ‌മണിക്കെന്തിനീ കള്ളപ്പരിഭവം കല്യാണരാവല്ലേ..

കരിമിഴിയിൽ സുറുമയണിഞ്ഞും...കവിളിണയിൽ പുളകമണിഞ്ഞും
പതിനേഴിൻ പടിവാതിലിൽ നീ മുട്ടി വിളിയ്ക്കുമ്പോൾ...

മാർമൊട്ടുകൾ പൂക്കുമ്പോൾ...കൊതി തട്ടിയുണർത്തുമ്പോൾ
പുതുചെക്കനു കിക്കിളിമുത്തം നൽകാനൊക്കുകയില്ലല്ലോ...
മുത്തേ ഒക്കുകയില്ലല്ലോ....

കന്നിപ്പളുങ്കേ പൊന്നും കിനാവേ സുന്ദരി പുന്നാരേ...
കൺ‌മണിക്കെന്തിനീ കള്ളപ്പരിഭവം കല്യാണരാവല്ലേ..

തരിവളകൾ തമ്മിലിടഞ്ഞും....തളിർമിഴിയിതൾ ചിമ്മിയടഞ്ഞും
ചെറുവിരൽനഖമുനകൾ നുണഞ്ഞും മണവറ പൂകുമ്പോൾ...

കിളിവാതിലടയ്ക്കുമ്പോൾ....മണവാളനണയ്ക്കുമ്പോൾ..നിൻ
മൊഞ്ചും നെഞ്ചും മെയ്യും മാരൻ താലോലിക്കില്ലേ...
അങ്ങനെ നാണം തീരില്ലേ...

കന്നിപ്പളുങ്കേ പൊന്നും കിനാവേ സുന്ദരി പുന്നാരേ...
കൺ‌മണിക്കെന്തിനീ കള്ളപ്പരിഭവം കല്യാണരാവല്ലേ..
കാതിൽ തുലുങ്കിയും കുഞ്ഞി അലുക്കത്തും കയ്യിൽ കടകനും തോടയും കൊമ്പനും
മിന്നിയും മാട്ടിയും നെറ്റിക്കുറിയുമിട്ടംഗനമാരുടെ ഒപ്പന കേട്ട്
പൊന്നിൽ കുളിച്ചു നീ ബന്നതല്ലേ പിന്നെ എന്തിനീ കള്ളനാണം...
നിനക്കെന്തിനീ കള്ളനാണം...

കന്നിപ്പളുങ്കേ പൊന്നും കിനാവേ സുന്ദരി പുന്നാരേ...
കൺ‌മണിക്കെന്തിനീ കള്ളപ്പരിഭവം കല്യാണരാവല്ലേ..
കന്നിപ്പളുങ്കേ പൊന്നും കിനാവേ സുന്ദരി പുന്നാരേ...
കൺ‌മണിക്കെന്തിനീ കള്ളപ്പരിഭവം കല്യാണരാവല്ലേ...

kannippaḽuṅge pŏnnuṁ kināve sundari punnāre...
kaṇ‌maṇikkĕndinī kaḽḽapparibhavaṁ kalyāṇarāvalle..

idu kalyāṇarāvalle...
kādil tuluṅgiyuṁ kuññi alukkattuṁ kayyil kaḍaganuṁ toḍayuṁ kŏmbanuṁ
minniyuṁ māṭṭiyuṁ nĕṭrikkuṟiyumiṭṭaṁganamāruḍĕ ŏppana keṭṭ
pŏnnil kuḽiccu nī bannadalle pinnĕ ĕndinī kaḽḽanāṇaṁ...
ninakkĕndinī kaḽḽanāṇaṁ...
kannippaḽuṅge pŏnnuṁ kināve sundari punnāre...
kaṇ‌maṇikkĕndinī kaḽḽapparibhavaṁ kalyāṇarāvalle..

karimiḻiyil suṟumayaṇiññuṁ...kaviḽiṇayil puḽagamaṇiññuṁ
padineḻin paḍivādilil nī muṭṭi viḽiykkumboḽ...

mārmŏṭṭugaḽ pūkkumboḽ...kŏdi taṭṭiyuṇarttumboḽ
pudusĕkkanu kikkiḽimuttaṁ nalgānŏkkugayillallo...
mutte ŏkkugayillallo....

kannippaḽuṅge pŏnnuṁ kināve sundari punnāre...
kaṇ‌maṇikkĕndinī kaḽḽapparibhavaṁ kalyāṇarāvalle..

tarivaḽagaḽ tammiliḍaññuṁ....taḽirmiḻiyidaḽ simmiyaḍaññuṁ
sĕṟuviralnakhamunagaḽ nuṇaññuṁ maṇavaṟa pūgumboḽ...

kiḽivādilaḍaykkumboḽ....maṇavāḽanaṇaykkumboḽ..nin
mŏñjuṁ nĕñjuṁ mĕyyuṁ māran dālolikkille...
aṅṅanĕ nāṇaṁ tīrille...

kannippaḽuṅge pŏnnuṁ kināve sundari punnāre...
kaṇ‌maṇikkĕndinī kaḽḽapparibhavaṁ kalyāṇarāvalle..
kādil tuluṅgiyuṁ kuññi alukkattuṁ kayyil kaḍaganuṁ toḍayuṁ kŏmbanuṁ
minniyuṁ māṭṭiyuṁ nĕṭrikkuṟiyumiṭṭaṁganamāruḍĕ ŏppana keṭṭ
pŏnnil kuḽiccu nī bannadalle pinnĕ ĕndinī kaḽḽanāṇaṁ...
ninakkĕndinī kaḽḽanāṇaṁ...

kannippaḽuṅge pŏnnuṁ kināve sundari punnāre...
kaṇ‌maṇikkĕndinī kaḽḽapparibhavaṁ kalyāṇarāvalle..
kannippaḽuṅge pŏnnuṁ kināve sundari punnāre...
kaṇ‌maṇikkĕndinī kaḽḽapparibhavaṁ kalyāṇarāvalle...